ഹയർസെക്കന്ററി വിഭാഗം
കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി.
1991-92 ൽ ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ ഉദ്ഘാടനം 1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ നിർവഹിക്കുകയുണ്ടായി.അങ്ങനെ ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ, ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി വളർന്നു.
10 ക്ലാസ്സ് മുറികളും,5 ലാബാറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും, 20 അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റുകളും ഉള്ള 4 നിരകളായിട്ടുള്ള ഹയർസെക്കൻഡറി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.സയൻസിന് രണ്ട് ബാച്ച് വീതവും,കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങൾക്ക് ഓരോ ബാച്ച് വീതവും ഉണ്ട് .വിദ്യാർത്ഥികളുടെ സേവനസന്നദ്ധത വളർത്തുന്ന യൂണിറ്റുകളായ എൻ.സി സി,എസ് പി സി, സ്കൗട്ട് &ഗൈഡ്സ് ,എൻ എസ് എസ് തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.
| ആൺകുട്ടികൾ
|
162
|
| പെൺകുട്ടികൾ
|
168
|
| ആകെ വിദ്യാർത്ഥികൾ
|
330
|
| അദ്ധ്യാപകർ
|
20
|
| അനദ്ധ്യാപകർ
|
2
|
| ക്രമ നമ്പർ |
പേര് |
വിദ്യാഭ്യാസയോഗ്യത |
വിഷയം
|
| 1 |
വർഗ്ഗീസ് മാത്യു തരകൻ |
MA BEd |
ഇംഗ്ലീഷ്
|
| 2 |
മറിയാമ്മ ജോർജ്ജ് |
MA BEd |
മലയാളം
|
| 3 |
റെനി ലൂക്ക് |
MSc BEd |
ഫിസിക്സ്
|
| 4 |
ലീന കെ ഈശോ |
MSc BEd |
കെമിസ്ട്രി
|
| 5 |
റോണി എം ഏബ്രഹാം |
MSc BEd,SET |
ബോട്ടണി
|
| 6 |
കെ. മേരി ജോൺ |
MSc BEd |
സുവോളജി
|
| 7 |
മാത്യു തോമസ് |
MCom BEd,SET |
അക്കൗണ്ടൻസി
|
| 8 |
മെറീനാ വർഗ്ഗീസ് |
MCA |
കമ്പ്യൂട്ടർ അപ്ലിക്കേഷൻ
|
| 9 |
റീനി ഏബ്രഹാം |
MSc BEd,SET |
മാത്തമാറ്റിക്സ്
|
| 10 |
ജീനു മേരി വർഗ്ഗീസ് |
MSc BEd |
കെമിസ്ട്രി
|
| 11 |
ടീന ഏബ്രഹാം |
MA BEd,SET |
ഇംഗ്ലീഷ്
|
| 12 |
സിബി മത്തായി |
MSc M.Phil, BEd,SET |
ഫിസിക്സ്
|
| 13 |
ബിൽബി ജോസഫ് |
MA,M.Phil,BEd |
പൊളിറ്റിക്കൽ സയൻസ്
|
| 14 |
അനൂപ എൽ |
MSc M.Phil BEd,NET |
ജിയോഗ്രഫി
|
| 15 |
സംഗീത എം ദാസ് |
MA MEd |
ഇക്കണോമിക്സ്
|
| 16 |
രമ്യ വർഗ്ഗീസ് |
MA BEd,SET |
ഇക്കണോമിക്സ്
|
| 17 |
ലിനു കെ വർഗ്ഗീസ് |
MA BEd,SET |
ഹിന്ദി
|
| 18
|
ആൻസി രാജൻ
|
MA BEd,SET
|
ഹിസ്റ്ററി
|
| 19
|
ഡെറ്റി മേരി ജോൺ
|
MCom BEd,SET
|
ബിസിനസ് സ്റ്റഡീസ്
|
ലാബ് അസിസ്റ്റന്റ്
| ക്രമ നമ്പർ |
പേര്
|
| 1 |
റോബിൻ തോമസ് കോശി
|
| 2 |
എൽസം സി. മാത്യു
|