ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

കോഴിക്കോട് പി.ഒ,
കോഴിക്കോട്
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം10 - 06 - 1848
വിവരങ്ങൾ
ഫോൺ0495 2720069
ഇമെയിൽbemgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് വർഗീസ്
പ്രധാന അദ്ധ്യാപകൻശ്രീമതി. ജെസി ജോസഫ്
അവസാനം തിരുത്തിയത്
13-01-2022Bemgirlshss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ബി ഇ എം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷനറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും  പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ  മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ  സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്.  സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.    

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ,മലബാർ അതിരൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ജെസി ജോസെഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.തോമസ് വർഗീസും ആണ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.റൈറ്റ് റവ. എ. സ്റ്റെകെയ്സൻ 2.ജോനാത്താൻ നിക്കോളാസ് 1939 വരെ 3.സി എച്ച് ചന്ദ്രൻ 1939 1958 4.ആലിസ് പോനോൻ 1958 1973 5.ദമയന്തി തഥായിസ് 1973 1976 6.എം ഇ എസ്സ് ഗബ്രറിയേൽ 1976 1987 7.മേരി എലിസബത്ത് 1987 1989 8.ഫ്രാങ്ക് വെസ്ലി 1989 1993 9.സൂസൻ ഈശോ 1993 1995 10.ഫെലിസിറ്റി പ്രമീള നാപ്പള്ളി 1995 1997 11.പൊന്നമ്മ മാത്യൂസ് 1997 1999 12.ടി ഗോപിനാഥ് 1999 2001 13ഐറിൻ സ്റ്റീഫൻ 2001 2002 14 ശോഭന എസ്സ് ജേക്കബ് 2002 2005 15 മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005 2007 16 ലൈല എം ഇട്ടി 2007 2009 17 ഷീല പി ജോൺ 2009 2011 18 ഷാജി വർക്കി 2011 2012 19 വൽസല ജോൺ 2012 20 ശ്രീ. മുരളി ഡെന്നിസ്2017,21 ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,22.ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020 23.ശ്രീമതി  ജെസി ജോസഫ് 2021

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർഥികളിൽ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവർത്തക ശാരദ ടീച്ചർ,മുൻകമ്മീഷണർ സ്വർണ്ണകുമാരി, രാമനുണ്ണിമേനോൻ,സാഹിത്യകാരി എം രാധിക,ജവഹർലാൽ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങൾക്ക് തർജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവർ ഇവിടെ പഠിച്ചവരിൽ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടർമാരും എഞ്ചിനിയർമാരും കോളേജ് പ്രഫസർമാരും ഉൾപ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാൽ,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.


വഴികാട്ടി

{{#multimaps: 11.2555151,75.779376 | width=800px | zoom=16 }}
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�