ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ  ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .വർഷങ്ങൾക്കുശേഷം ഈ  വിദ്യാലയം  സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ   ജനസമൂഹത്തിനു  അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും  സാംസ്കാരികമായ  ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട് .ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ്  ഈ സ്കൂളിന് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത് .ഇവിടെനിന്നും വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ  ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
വിലാസം
കൊമ്മാടി

ആലപ്പുഴ ജില്ല
കോഡുകൾ
സ്കൂൾ കോഡ്35217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
അവസാനം തിരുത്തിയത്
28-01-202235217aryadcmslps



ഉള്ളടക്കം

ചരിത്രം

കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി എം എസ് മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി എം എസ് എൽ പി സ്കൂൾ 184 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ....

പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

1.ശ്രീ.എം.സി.കുര്യൻ(1958-1960)

2.ശ്രീ. കെ.പി.മത്തായി(1958-1960)

3.എ.എം.ലൂയിസാ(1962-1967)

4.റ്റി.ജോർജ് (1967-1970)

5.ജി.ബേബി(1970-1973)

6.കെ.ജോൺ(1973-1977)

7.റ്റി.എം.ഫിലിപ്പോസ്(1977-1980)

8.കെ.ജോൺ(1980-1986)

9.മേരി ജോൺ(1986-1997)

10.എ.പി.അന്ന(1997)

11.പി.ജെ.അന്ന 1997-1998)

12.മാത്യു.സി.വർഗീസ്(1998-1999)

13.മേരി ജോൺ(1999-2002)

14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)

നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)

3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)

5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)

വഴികാട്ടി[തിരുത്തുക | മൂലരൂപം തിരുത്തുക]

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



{{#multimaps:9.525397,76.351543|zoom=18}}

പുറംകണ്ണികൾ

അവലംബം