ചാലിൽ കണ്ണൂക്കര എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:ലോഗോ കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചാലിൽ കണ്ണൂക്കര എൽ പി സ്കൂൾ.
ചാലിൽ കണ്ണൂക്കര എൽ പി എസ് | |
---|---|
വിലാസം | |
കണ്ണൂക്കര കണ്ണൂക്കര പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | chalilkannookkaralpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16214 (സമേതം) |
യുഡൈസ് കോഡ് | 32041300108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കിരൺലാൽ പി |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
28-01-2022 | 16214-hm |
ചരിത്രം
1928-ൽ കണ്ണൂക്കര നേഷണൽ ഹൈവേ റോഡിന് പടിഞ്ഞാറ് വശത്ത് ചാലിൽ പറമ്പിൽ ചാലിൽ ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ.മാവിലക്കണ്ടിയിൽ വി കെ രാമൻനമ്പ്യാർ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ൽ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു. സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളിൽ പഠിച്ചുവന്നു.ഈ നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനു സ്കൂൾ സ്തുത്യാർഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകൻമാരായിരുന്നു ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകർ.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളർച്ചയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ വളർച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂൾ അവരുടെയൊക്കെ പ്രവർത്തനകേന്ദ്രമായിരുന്നു.1964 ൽ നേഷണൽ ഹൈവെ വീതികൂട്ടൂമ്പോൾ ചാലിൽ പറമ്പിൽ നിന്നും ഇപ്പോൾ സ്കൂൾ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറിൽ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവർത്തനകേന്ദ്രം ഈ സ്കൂൾ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോൽക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കർ മാസ്റ്റർ പഠിപ്പിച്ചതായി പറയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികൾ ,സയൻസിൽ പരീക്ഷണങ്ങൾ നടത്താൻ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങ്ങൾ ,സ്മാർട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 ശ്രീ വി കെ രാമൻനമ്പ്യാർ മാസ്റ്റർ 2 ശ്രീ എം രാമൻപണിക്കർ മാസ്റ്റർ 3 ശ്രീ പി ദാമോദരൻനമ്പ‍്യാർ മാസ്റ്റർ 4 ശ്രീ നാരായണമാരാർ മാസ്റ്റർ 5 ശ്രീ കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ 6 ശ്രീ ടി സി കുഞ്ഞിരാമൻ മാസ്റ്റർ 7 ശ്രീമതി കെ കെ സരസ്വതി ടീച്ചർ 8 ശ്രീമതി എെഡാഫ്രാങ്കിളിൻ ടീച്ചർ 9 ശ്രീമതി കെ ലീല ടീച്ചർ 10 ശ്രീ കെ മൊയ്തു മാസ്റ്റർ 11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചർ 12 ശ്രീമതി എ സി വിമല ടീച്ചർ 13 ശ്രീ എം സുരേഷ്ബാബു മാസ്റ്റർ
നേട്ടങ്ങൾ =
വിവിധ മേളകളിലെ മികച്ച വിജയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബി വിജയകുമാർ IAS-മിസ്സോറാം ഹോം സെക്രട്ടറി
- കെ ബാലകൃഷ്ണൻ -Rtd ട്രഷറി ഒാഫീസർ
- വി സി ശ്രീജൻ -പ്രൊഫസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ്സ് സ്റ്റാന്റിൽ നിന്നും 9 കിലോ മീറ്റർ ദീരം.കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.65681,75.55923|zoom=18}}