പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൃഷിക്കാരനും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷിക്കാരനും മക്കളും
ഒരിക്കൽ ഒരിടത്തു ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അയാൾക്ക് മഹാ മടിയന്മാരായ മൂന്നു മക്കൾ ഉണ്ടായിരുന്നു. കൃഷിക്കാരൻ വാർദ്ധക്യ സഹജമായ രോഗത്താൽ കിടപ്പിലായപ്പോൾ മൂന്നു മക്കളെയും അടുത്ത് വിളിച്ചു പറഞ്ഞു. മക്കളെ ഇനി ഞാൻ അധിക കാലം ജീവിച്ചിരിക്കില്ല. എന്റെ സ്വത്ത് മുഴുവനും നിങ്ങൾ സംരക്ഷിക്കണം. അതിൽ ഒരു സ്ഥലത്തു ഞാൻ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട്. അത് നിങ്ങൾ കുഴിച്ചെടുത്തോളൂ. പക്ഷെ പറമ്പിലെ കൃഷികളൊന്നും നശിപ്പിക്കരുത്. ഇത്രയും പറഞ്ഞു അദ്ദേഹം മരിച്ചു. മക്കൾ മൂന്ന് പേരും കോടാലിയുമായി പുറപ്പെട്ടു. നിധിക്കു വേണ്ടി പറമ്പു മുഴുവനും കിളയ്ക്കാൻ തുടങ്ങി. മുഴുവൻ കിളച്ചിട്ടും എവിടെയും നിധി ഇല്ല. അവർ പറഞ്ഞു. സാരമില്ല. നമുക്ക് ഇവിടെ ധാന്യങ്ങൾ വിതയ്ക്കാം. ധാന്യങ്ങൾ വിതച്ചു പരിചരണം തുടങ്ങി. വിളവെടുപ്പായി. ധാരാളം ധാന്യം കിട്ടി. ഭക്ഷണത്തിന്റേതു കഴിച്ചു ബാക്കി മുഴുവനും വലിയ തുകയ്ക്ക് ചന്തയിൽ വിറ്റു. അവർ നാട്ടിലെ ഏറ്റവും വലിയ ധനികരായി. അച്ഛൻ പറഞ്ഞ നിധി ഇത് തന്നെയാണെന്ന് അവർക്കു മനസ്സിലായി. 'അധ്വാനമാണ് സമ്പത്ത്' ' .
സഹൽ മജീദ്. കെ.
7 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ