അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി | |
---|---|
വിലാസം | |
മാഞ്ഞാലി MANJALI പി.ഒ, , 683520 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04842442160 |
ഇമെയിൽ | aismanjali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25857 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലീന.പി.ഷൗക്കത്ത് |
അവസാനം തിരുത്തിയത് | |
27-01-2022 | SCHOOLwiki25857 |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കൂടുതലറിയാം.............
ഭൗതികസൗകര്യങ്ങൾ
3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും നിലവിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി എന്നിവയുമുണ്ട്. ലഘുചിത്രം|school bus
കമ്പ്യൂട്ടർ ലാബ്
11 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അടങ്ങിയതാണ് കമ്പ്യൂട്ടർ ലാബ്. മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പ്രാക്ടിക്കൽ & തിയറി പഠിക്കുവാൻ ഉതകുന്ന വിധം സജ്ജീകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ക്ലാസ് മുറിയിൽ ഫാനും ലൈറ്റുകളും ഇരിപ്പിടങ്ങളും ക്ലാസ് മുറിയുടെ നാലു മൂലകളിലായി സൗണ്ട് സിസ്റ്റംങ്ങളും സംവിധാനിച്ചിട്ടുണ്ട്.
സ്കൂൾ ലൈബ്രറി
4 അലമാരകളിൽ 16 ഷെൽഫുകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുള്ള വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ട്. ഇംഗ്ലീഷ് ( കഥ, ചെറുകഥ, കവിത, നോവൽ ) മലയാളം ( നോവൽ, യാത്രാ വിവരണം, കഥ, കവിത, ജീവചരിത്രം, മോട്ടിവേഷൻ, നാടകം, കടംങ്കഥ, ചെറുകഥ, ബാലസാഹിത്യം ) ഹിന്ദി ( ചെറുകഥ, കവിത ) ഉറുദു ( ചെറുകഥ) അറബിക് ( കഥ, ചെറുകഥ ) ഇവയൊടൊപ്പം തന്നെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുമുള്ള നിഘണ്ടുകളുമുണ്ട്. വായനക്കായി ഓരോ പിരീഡ് നിശ്ചയിക്കുകയും യും വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുകയും അത് ക്ലാസ്സിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്.
പ്ലേയ് ഗ്രൗണ്ട്
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി സ്കൂളിനു പുറകെ വിശാലമായ ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, റിംങ്ങ്, തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിൽ ആണ് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുള്ളത്.
സ്മാർട്ട് ക്ലാസ് റൂം
ടെച്ച് സ്ക്രീൻ പ്രൊജക്ടറും 40 ലെക്ച്ചറർ ബെഞ്ചോടും കൂടി ഒരുക്കിയിട്ടുള്ളതാണ് സ്മാർട്ട് ക്ലാസ് റൂം. ടീച്ചേഴ്സിന് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റാവുന്ന രീതിയിലുള്ള റിമോട്ട് കൺട്രോൾ പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരമായി ലഭിച്ചതാണ് ഈ പ്രൊജക്ടർ.
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ നിലവിലുണ്ട്.
പാചകപുര
രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും അവർ തന്നെ എല്ലാ ക്ലാസ്സുകളിൽ എത്തിക്കുകയും അദ്ധ്യാപകർ കുട്ടികൾക്ക് വിളമ്പി നൽകുകയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ 1 വെർച്ച്വൽ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. നൂറോളം വിദ്യാർത്ഥികൾ തൽസമയം പങ്കെടുത്ത പ്രവേശനോത്സവത്തിന് പ്രധാനധ്യാപിക ശ്രീമതി സലീന പി ഷൗക്കത്ത് സ്വാഗതം ഏകി. സ്കൂൾ മാനേജർ ശ്രീ അബ്ദുൽ ഖാദർ പരിപാടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാന്യനായ വ്യവസായ വകുപ്പ് മന്ത്രി ശ്രീ P രാജീവ് ഉദ്ഘാടനം കർമം നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി ശ്രീലത ലാലു നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ മുജീബ് വിദ്യാർഥികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് വി എം അബ്ദുൽ സത്താർ ആശംസകൾ നേരുകയും സീനിയർ സ്റ്റാഫ് ശ്രീമതി കെ ജെ സിനി നന്ദി അർപ്പിക്കുകയും ചെയ്തുകൊണ്ട് ആദ്യത്തെ സെഷൻ അവസാനിപ്പിച്ചു. രണ്ടാമത്തെ സെക്ഷനായ മക്കൾക്കൊപ്പം എന്ന പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ ശ്രീ. A. P മുരളീധരൻ സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളോടെ രണ്ടാമത്തെ സെക്ഷനും അവസാനിച്ചു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചുവർ പത്രിക നിർമ്മാണം പരിസ്ഥിതി ഗാനം ആലപിക്കൽ പരിസ്ഥിതി സന്ദേശം എഴുതൽ തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾക്ക് നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് അധ്യാപകർ വിദ്യാർഥികൾക്ക് ഉത്ബോധനം നൽകി. വിദ്യാർഥികൾ വീടുകളിൽ ഫലവൃക്ഷതൈകൾ നൽകുകയും ചെയ്തു. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ വീഡിയോ ആക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}