ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS
I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ ..........................................................
എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം
പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ പരീശീലനങ്ങൾ
ഒന്നാം ക്ലാസ്സ് മുതൽ ഐ.ടിയിൽ തിയറിയും പ്രാക്ടിക്കലും
പൊതു വിജ്ഞാന വികസനത്തിനായി പ്രശ്നോത്തരി അസംബ്ലികൾ
ഇംഗ്ലിഷ് മലയാളം കൈയ്യെഴുത്ത് മാഗസിനുകൾ
ഭാഷാ മികവിനായ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് അസംബ്ലികൾ
വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ
കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ