എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ ഈസ്റ്റ് | |
---|---|
വിലാസം | |
വാര്യാപുരം വാര്യാപുരം , വാര്യാപുരം പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 20 - 05 - |
വിവരങ്ങൾ | |
ഇമെയിൽ | eemtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38416 (സമേതം) |
യുഡൈസ് കോഡ് | 32120401004 |
വിക്കിഡാറ്റ | Q87597698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ ബാബു |
പി.ടി.എ. പ്രസിഡണ്ട് | സിനു എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി ലാലു |
അവസാനം തിരുത്തിയത് | |
27-01-2022 | Mtlpselanthooreast |
ആമുഖം
പത്തനംതിട്ട ജില്ലാ ,പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ,കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ പഞ്ചായത്ത് ,ചിറക്കാലായിൽ സ്ഥിതി
ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി സ്കൂൾ ഇലന്തൂർ ഈസ്റ്റ് .
ചരിത്രം
എം.റ്റി.എൽ. പി. എസ്. ഇലന്തുർ ഈസ്റ്റ്. സ്കൂൾ സ്ഥാപിച്ചത് 1918 മെയ് 20 നാണ്. ഇലന്തുർ കിഴക്കുഭാഗത്തുള്ള മുളങ്കുന്നിൽ മാത്തൻ മത്തായി അവർകൾ ഈ സ്കൂളിനുവേണ്ടി സ്ഥലം ദാനമായി കൊടുത്തു. പിന്നീട് പോരാതെ വന്ന പ്രാർത്ഥനാ യോഗക്കാരും സ്ഥലവാസികളും ചേർന്ന് വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. ഇത് ആദ്യം 2 ക്ലാസ്സുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു. എന്നാൽ അതിനുശേഷം കെട്ടിടത്തിൻെറ ന്യൂനതകൾ പലതും പരിഹരിച്ച് കൂടുതൽ സ്ഥലസൗകര്യം സജ്ജമാക്കി ഇന്ന് 250 കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഈ സ്ഥാപനം ഉയർത്തപ്പെട്ടിരിക്കുകയാണ്.
1918 മുതൽ നാളിതുവരെ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾ:- ശ്രീ. പി. റ്റി. മത്തായി, കെ. ഐ. വറുഗീസ്, സി. കെ. ജോൺ, പി. വി. മത്തായി, റ്റി. വി.ജോൺ, റ്റി. പി. യോഹന്നാൻ, എ. എം. മത്തായി, റ്റി. കെ. നാരായണപിള്ള, കെ. എൻ. തോമസ്, ഒ. വി. ചാണ്ടി, റ്റി. സി. ഏബ്രഹാം, റ്റി. കുഞ്ഞമ്മ, കെ. എസ്. സഖറിയ, കെ. എ. ഏലിയാമ്മ, അന്നമ്മ, എം. ജെ. അന്നമ്മ ,ലളിതമ്മ തോമസ് എന്നിവരാണ്. ഇവർ എല്ലാവരും സ്കൂളിൻെറ അഭിവൃദ്ധിക്കുവേണ്ടി സർവ്വാത്മനാ പരിശ്രമിച്ചിട്ടുണ്ട്. കൂടാതെ അവരോടൊപ്പം ഈ സ്ഥലത്തെ ശാലേം ഇടവകക്കാരും അതതു കാലത്തിരുന്ന ഇടവകവികാരിമാരും ഇതിനുവേണ്ടി ആത്മാർത്ഥമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ളതാണ്. ഇതിന്റെ സേവന ചരിത്രത്തിൽ ഒട്ടും അപ്രധാനമല്ലാത്ത പങ്കുവഹിച്ചിട്ടുള്ള ഒരു മാന്യദേഹമാണ് ഈ ഇടവകയിലെ വികാരി ആയിട്ടുള്ള റവ. കെ. സി. മാത്യു അവർകൾ. സ്കൂൾ കമ്മറ്റിയും അതി ന്റെ പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹവും കൂടി സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു.
ഇപ്പോൾ ഈ സ്ക്കൂളിൽ ശ്രീമതി. സൂസൻ ബാബു ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിൽ എൽ. എ. സി. സജീവമായി പ്രവർത്തിക്കുന്നു. എൽ. എ. സി. യുടെ പ്രസിഡൻറായി റവ. കെ. എ. തോമസ് പ്രവർത്തിക്കുന്നു. പി.റ്റി.എ. ഇടവകക്കാരും വിശിഷ്യ മാനേജ്മെൻറും ഈ സ്ഥാപനത്തിൻെറ പൊതുനന്മയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നതിനാൽ ഇതിന് ഒരു നല്ല ഭാവി തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
1.തുടക്കത്തിൽ രണ്ടു ക്ലാസുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു
2.കെട്ടിടത്തിന്റെ ന്യൂനതകൾ പരിഹരിച്ച ഇന്ന് ഇരുനൂറ്റി അൻപത് കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ
ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു .
3.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശൗചാലയങ്ങൾ ഉണ്ട് .
4.കെഫോൺ സംവിധാനം സ്കൂളിൽ ലഭ്യമാണ് .
5.ആധുനിക വത്ക്കരിച്ച പാചകപ്പുരയുണ്ട് .
6.കുട്ടികൾക്ക് അനുയോജ്യമായ ബാലസാഹിത്യ കൃതികളും വായനാക്കാർഡുകളും കൊണ്ട് സമൃദ്ധമായ
ഗ്രന്ധശാല വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- പതിപ്പുകൾ
- ഗണിത മാഗസിൻ
- ക്വിസ് മത്സരങ്ങൾ
- ശില്പശാലകൾ
- ദിനാചരണങ്ങൾ
- ബാലസഭാ
- ക്ലബ്ബ്കൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|