സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ഹെഡ് പോസ്റ്റ് ഓഫിസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ0477 2242929
ഇമെയിൽ35213alp@gmail.vom
കോഡുകൾ
സ്കൂൾ കോഡ്35213 (സമേതം)
യുഡൈസ് കോഡ്32110100812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1110
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷാന്റി മെെക്കിൾ
പി.ടി.എ. പ്രസിഡണ്ട്ലാലു മലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്റ്റിന്റു സ്റ്റീഫൻ
അവസാനം തിരുത്തിയത്
22-01-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം.

..............

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് എൽ പി ജി എസ് ,ആലപ്പുഴ. "കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടിളെ വാർത്തെടുക്കൂ " എന്ന വി. മാഗ്ദലിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 129 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയം പെൺകുട്ടികൾക്കായുള്ള ഏറ്റവും പഴക്കമേറിയ ആലപ്പുഴയിലെ വിദ്യാഭ്യാസസ്ഥാപനമാണ്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണ്ടായിരുന്നു എന്ന് പുതു തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കനോഷ്യൻ സന്യാസിനിമാരുടെ സേവന തൃഷ്ണയിൽ തല്പരനായ മോൺ. ജോൺ ഗോമസ് ഫെയറുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889 ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു. കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ നാലാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ മദർ ലൂയീജ കൊർദെയോ, മദർ . അസ്സുൻതാ സൻ താരി തദ്ദേശവാസിയായ നോവിസ്, സി. അന്ന എവററ്റ് എന്നിവർ ചേർന്ന് സെന്റ്.ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂടിയ അനാഥരായ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 12 വയസിൽ താഴെയുള്ള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ അഞ്ചാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ്ട് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെ 91 വർഷക്കാലം സെന്റ്.ജോസഫ്സ് കോൺവെന്റിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1983 ജൂൺ 5-ാം തിയതി  24 ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

ഭൗതീക സൗകര്യങ്ങൾ

ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്.

വഴികാട്ടി

  • ........ആലപ്പുഴ.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ)
  • ...........ആലപ്പുഴ.....പ്രൈവറ്റ്................. ബസ്റ്റാന്റിൽ നിന്നും അരകിലോമീറ്റർ.
  • ....ആലപ്പുഴ........ട്രാൻസ്പോർട്ട്........... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.49550,76.32938|zoom=18}}

പുറംകണ്ണികൾ

അവലംബം