എൽ എഫ് യു പി സ്കൂൾ മാട്ടൂൽ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് യു പി സ്കൂൾ .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് യു പി സ്കൂൾ മാട്ടൂൽ | |
---|---|
വിലാസം | |
മാട്ടൂൽ കണ്ണൂർ 670302 | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04972844679 |
ഇമെയിൽ | lfupschoolmattool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13560 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത് പ്രസാദ് ഇ |
അവസാനം തിരുത്തിയത് | |
26-01-2022 | Sushamaunni |
ചരിത്രം
മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ മറ്റൊന്നില്ല.ഈ ഒരു തിരിച്ചറിവാണ് യശശരീരനായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ ലിറ്റിൽ ഫ്ളവർ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ് 1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ് സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മാട്ടൂലിന്റെ തെക്കു ഭാഗത്തായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഏകദേശം എട്ടര ഏക്കർ വിസ്‌തൃതിയോടു കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1951 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടത്തിൽ 10 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1990 ൽ പണി കഴിപ്പിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നില 5 ക്ലാസ്സ് മുറികളും ഓഡിറ്റോറിയവുമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുകളിലായുള്ള 5 മുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക രീതിയിലുള്ള പഠന സംവിധാനമൊരുക്കിയ ക്ലാസ്സ് മുറികളായി സജ്ജീകരിച്ചിരിക്കുന്നു.
മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നത് നവീകരിച്ച ഓർഫനേജ് കെട്ടിടത്തിലാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ മുന്നിലായി ഏകദേശം 6 റൈഡുകൾ ഉള്ള വളരെ മനോഹരമായ പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.
വിശാലമായ കളിസ്ഥലവും അസ്സംബ്ലി ഗ്രൗണ്ടുമടങ്ങിയ ഹരിത ശിശുസൗഹൃദ ക്യാമ്പസാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ഉള്ളത്. വർഷം മുഴുവൻ സമൃദ്ധമായി വെള്ളം ലഭിക്കുന്ന ജലസ്രോതസ്സും ഉച്ചഭക്ഷണമൊരുക്കുന്നതിനായി ഗ്യാസ് അടുപ്പുകളോടുകൂടിയ നല്ല പാചകപ്പുരയും ശുചിത്വവും കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ് സൗകര്യവും പെൺകുട്ടികൾക്ക് ലേഡീസ് ഫ്രണ്ട് ടോയ്ലറ്റും ഒരുക്കിയിരിക്കുന്നു.
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വളരെ നല്ലൊരു ലൈബ്രറിയും സയൻസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.970992892902839, 75.28432842381325 | width=600px | zoom=15 }}