ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ
അധ്യാപക രക്ഷാകർതൃസമിതി (പി.ടി എ)
വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി ഉറപ്പു വരുത്തുന്നതിനും ദൈനംദിന അനക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി രക്ഷാകർതൃസമിതി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് ഈ സമിതിയിൽ അംഗങ്ങളാവുക. വാർഷിക പൊതുയോഗത്തിൽ വച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളും സെക്രട്ടറി സ്കൂൾ പ്രിൻസിപ്പാളുമാണ്. സ്റ്റാഫ് കൗൺസിൽ നിർദ്ദേശിക്കുന്ന അധ്യാപകൻ / അധ്യാപിക ജോ. സെക്രട്ടറി ആയും പ്രവർത്തിച്ചു വരുന്നു. നിലവിൽ ടി.കെ മമ്മൂട്ടി പ്രസിഡണ്ടും പി.സി തോമസ് മാസ്റ്റർ (പ്രിൻസിപ്പാൾ ) സെക്രട്ടറിയും എ ജിൽസ് വൈസ് പ്രസിഡണ്ടും ആയ 21 അംഗ ഭരണസമിതി പ്രവർത്തിച്ചു വരുന്നു. വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു. വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത് . ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.
വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു.
വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .
ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.
ഡോ: ഷാജുമോൻ സാറിന് ഉപഹാരം നൽകി.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാലയത്തിലെ അധ്യാപകൻ ഡോ: ഷാജുമോൻ സാറിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.
സ്കൂൾ പ്രവേശനോത്സവം 2021
വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൗ അധ്യയനവർഷത്തെ പ്രവേശനോത്സവം 2021ജൂൺ 1 ചൊവ്വാഴ്ച രാവിലെ 10:30ന് ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒാൺലെെനായി ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8:30ന് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം കെെറ്റ് വിക്ടേസ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. തുടർന്ന് രാവിലെ 10:30ന് സ്കൂൾ തല പ്രവേശനോത്സവം ആരംഭിക്കും.
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൗ അധ്യയനവർഷത്തെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനെെദ് കെെപ്പാണി ഓൺലൈനായി ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി.സി തോമസ് സ്വാഗതം ആശംസിച്ചു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ പ്രവേശന ദിനസന്ദേശം നൽകി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അനിൽകുമാർ എം.പി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി കെ സുധ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇബ്രാഹീം കൈപ്പാണിയെ അനുസ്‍മരിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ടീയ ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഇബ്രാഹീം കൈപ്പാണിയെ വെള്ളമുണ്ട ഗവ.മോഡൽ.ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സ്കൂളിലെ മുൻ പിറ്റിഎ പ്രസിഡന്റും പൂർവ വിദ്യാർത്ഥിയുമായിരുന്നു അദ്ദേഹം.
അനുസ്മരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. റിട്ട എ ഇ ഒ ശ്രീ എം മമ്മു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
വയനാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ.ജംഷീർ കുനിങ്ങാരത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ബാലൻ വെള്ളരിമ്മൽ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം മുരളീധരൻ, അബ്ദുള്ള കേളോത്ത്,മുഹമ്മദലി അലുവ,വിജയൻ കൂവണ എന്നിവരും , എസ്. എം സി ചെയർമാൻ റ്റി.മൊയ്തു,.കെ.കെ സുരേഷ് മാസ്റ്റർ, ടി.എം ഖമർ ലൈല,റംല മുഹമ്മദ്, പ്രേം പ്രകാശ്, നാസർ സി, എൽദോസ് ടി.വി തുടങ്ങിയവരും സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി.കെ.സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ, അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.
സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ കെ സൽമത്ത്, ശ്രീ. എൽദോസ് ടി.വി, ശ്രീ. നാസർ. സി, ശ്രീ. പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു.
സ്റ്റേജ് ഉദ്ഘാടനം
ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
കെട്ടിട ഉദ്ഘാടനം നിർവഹിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് വയനാട് ജില്ലാ പഞ്ചായത്ത് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം
വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി കിഫ് ബി ഫണ്ടിൽ നിന്നനുവദിച്ച 2.94കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു. കേരള വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.
ബഹു ധനകാര്യ വകുപ്പു മന്ത്രി ഡോ.ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂളിൽ വെച്ചു നടന്ന അനുബന്ധ ചടങ്ങിൽ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ.ഒ ആർ കേളു മുഖ്യാതിഥിയായിരുന്നു. സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി സ്വാഗതവും പ്രിൻസിപ്പാൾ . പി സി തോമസ് നന്ദിയും പ്രകാശിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ ടി.എം ഖമർ ലൈല,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ സക്കീന കുടവ,മാനന്തവാടി ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ, കെ റഫീക്ക്, പി കെ അമീൻ, വിനോദ് പാലയാണ, കെ.എൻ പ്രകാരൻ. വി.എം മുരളീധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചുു.
ശിലാസ്ഥാപനം നിർവഹിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.
7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയാണ്. ചടങ്ങിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ,മുൻ ഹെഡ്മാസ്റ്റർ എം മമ്മുമാസ്‍റ്റർ,ശ്രീമതി സുനിൽജ മുനീർ, ശ്രീ രഞ്ജിത്ത് മാനിയിൽ, പി എം മമ്മൂട്ടി, ശ്രീ ഭാസ്കരൻ, ശ്രീ എൽദോസ് സി എം ,ശ്രീ പ്രസാദ് വി കെ എന്നിവർ ആശംസകൾ നേർന്നു. ശ്രീ രാജേഷ് കെ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം
കൂടെയുണ്ട് അധ്യാപകർ.-ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണവും ഗിസ്മോസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഓൺലൈൻ സൗകര്യം അപ്രാപ്യമായ ഇരുപതോളം വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്റ്റാഫ് കൗൺസിലും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. ഡിജിറ്റൽ ഡിവൈസുകൾ സ്കൂൾ പ്രധാന അദ്ധ്യാപിക പി.കെ.സുധ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുത്ത നിർധരരായ വിദ്യാർത്ഥികൾക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.സി.തോമസ്, എൽദോസ്.ടി.വി,. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.നാസർ സ്വാഗതവും വി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.
ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സമ്പൂർണ ഹൈടെക് പ്രഖ്യാപനം
വെള്ളമുണ്ട ഗവ മോഡൽ സ്കൂൾ സമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.
വെള്ളമുണ്ട: കേരളം സമ്പൂർണ ഹൈടെക് സംസ്ഥാനമായ പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളമുണ്ട മോഡൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾസമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സക്കിന കുടുവ ഹൈടെക് പ്രഖ്യാപനം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് സ്വാഗതമാശംസിച്ചു.പി ടി എ വൈ .പ്രസിഡണ്ട് ശ്രീ ജിൽസ്, ശ്രീ ഭാസ്ക്കരൻ അധ്യാപകരായ, അബ്ദുൾ സലാം, എൽദോസ് കെ വി ,ഡോ :രാജേഷ് കുമാർ ബി എം, നാസർ മാസ്റ്റർ, ഷൈജ ടീച്ചർ, പ്രസാദ് വി കെ ,രാജേഷ് കുമാർ എം എന്നിവർ സംസാരിച്ചു.
വാർഷികാഘോഷവും യാത്രയയപ്പും
വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു.
വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു. 4-10-19വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം വയനാടിന്റെ പ്രിയ കവി ശ്രീ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമലാ ദേവി ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ടീച്ചർ, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ രഞ്ജിത്ത് മാനിയിൽ സ്കൂൾ ചെയർമാൻ ശ്രീ മുഹമ്മദ് അബിൻ തുടങ്ങിയവർ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ദതിയിൽ ഉൾപ്പെടുത്തി വിദ്യാലയം ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി 27 ക്ലാസ് റൂമുകളാണ് മൾട്ടി മീഡിയസംവിധാനങ്ങൾ ഉപയോഗിച്ച് ഹൈടെക്ക് ആക്കിയത്. സർക്കാർ ഫണ്ടിനോടൊപ്പം ഏകദേശം 12 ലക്ഷം രൂപ പൊതു ജനങ്ങളിൽ നിന്നും സമാഹരിച്ചാണ് അഭിനന്ദനാർഹമായ നേട്ടം വിദ്യാലയം കൈവരിച്ചത്. സ്കൂളിലെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി എം എൽ എ ശ്രീ : ഒ. ആർ കേളു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: പ്രീത രാമൻ അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി: ഖമർ ലൈല നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ : മൊയ്തു മാസ്റ്റർക്കും,ശ്രീ :അച്യുതൻ മാസ്റ്റർക്കുമുള്ള ഉപഹാര സമർപ്പണം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി: സക്കീന കുടുവ നിർവഹിച്ചു വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി :നിർമ്മലാ ദേവി പതാക ഉയർത്തി. വർണ്ണ ശബളമായ ഘോഷയാത്ര വാർഷികാഘോഷത്തിന് നിറപ്പകിട്ടേകി.പൊതു സമ്മേളനത്തിന് പി.ടി.എ പ്രസിഡന്റ് ശ്രീ : പ്രേം പ്രകാശ് സ്വാഗതം ആശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: പി.കെ സുധ റിപ്പോർട്ട് അവതരിപ്പിച്ചു. എം .പി .ടി. എ പ്രസിഡന്റ് ശ്രീമതി :റംല ജമാൽ ,പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീ: ടി. കെ മമ്മൂട്ടി,ശ്രീ : എം ചന്ദ്രൻ മാസ്റ്റർ, ശ്രീ :അബ്ദുൽ അസീസ്, സ്കൂൾ എസ് .എം .സി ചെയർമാൻ ശ്രീ അബ്ദുള്ള കേളോത്ത്, ശ്രീ :മുരളി മാസ്റ്റർ, കുമാരി ജാസ്മിൻ, ശ്രീ :നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത ഗായകനായ ശ്രീ: ഫിറോസ് നാദാപുരം, കൈരളി ടി വി പട്ടുറുമാൽ ഫെയിം കുമാരി ഹിമാനി തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
11-2-18എന്റെ സ്കൂളിന്റെ അറുപതാഠ വാർഷികാഘോഷവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു പ്രസ്തുത പരിപാടി ചിത്രങ്ങളിലൂടെ
11-2-18എന്റെ സ്കൂളിന്റെ അറുപതാഠ വാർഷികാഘോഷവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
പ്രസ്തുത പരിപാടി ചിത്രങ്ങളിലൂടെ
സുഭിക്ഷം - ഉച്ച ഭക്ഷണ പദ്ധതി (7-8-2017)[തിരുത്തുക | മൂലരൂപം തിരുത്തുക]
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്കൂളിലെ 1990-93 ബാച്ചിലെ വിദ്യാർത്ഥികളിൽ ഏതാനും ചിലരാണ് ഈ പ്രോജക്ട് സ്പോൺസർ ചെയ്യുന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സുഹൃത്തുക്കളുടെ സമൂഹത്തിനാകെ മാതൃകയായ സദ്പ്രവർത്തി നന്ദിയോടെ സ്മരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും.
കഴിഞ്ഞവർഷവും സുഭിക്ഷം എന്ന പേരിൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിയിരുന്നു. പ്രദേശവാസിയും സ്കൂളിലെ പൂർവവിദ്യാർത്ഥിയും ആയിരുന്ന ശ്രീ: ജംഷീർ ആയിരുന്നു സ്പോൺസർ. ഇതിന്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി തുടർന്നു പോരുന്നത്
ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്,പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.
പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
-
ടി.കെ മമ്മുട്ടി (പി.ടി.എ പ്രസിഡന്റ്)
-
സുനിൽജ മുനീർ (എം.പി.ടി.എ പ്രസിഡന്റ്)
-
നൗഷാദ് കോയ (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)
-
രഞ്ജിത്ത് മാനിയിൽ (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)
-
ടി. മോയ്തു (എസ്.എം.സി ചെയർമാൻ)
-
അബ്ദുൽ സലാം (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)
-
അബ്ദുൽ സലാം
-
അബ്ദുൽ സലാം (പി.ടി.എ എക്സിക്യൂട്ടീവ് അംഗം)
ചിത്രശാല