ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36229 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കമായ പള്ളിക്കൂടങ്ങളിൽ ഒന്നാണ്

ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ
വിലാസം
വെട്ടിയാർ

മാങ്കാങ്കുഴി പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഇമെയിൽ36229alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36229 (സമേതം)
യുഡൈസ് കോഡ്32110701406
വിക്കിഡാറ്റQ87478894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിസ. ജെ
പി.ടി.എ. പ്രസിഡണ്ട്രാധിക
എം.പി.ടി.എ. പ്രസിഡണ്ട്സുവിത. S
അവസാനം തിരുത്തിയത്
25-01-202236229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ  തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ  മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു.             സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി. 
                       സാധരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഐ റ്റി പഠനം കാര്യക്ഷമം ആക്കുന്നതിനു വേണ്ടി ബഹു.മുഎം.എൽ.എ. ശ്രീ.കെ.കെ.ഷാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ അനുവദിച്ചു. 2015-16അധ്യയന വർഷത്തിൽ ശ്രീ. R.ആർ. രാജേഷ്‌ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും, പ്രിന്ററും, ഇന്റർനെറ്റ്‌ കണക്ഷനുംലഭിക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും (കുടിവെള്ളം, ബാത്ത്റൂം, കഞ്ഞിപ്പുര, കളിസ്ഥലം,ചുറ്റുമതിൽ ) ഈ വിദ്യാലയത്തിൽ ഇന്ന് നിലവിൽ ഉണ്ട്. ഒന്നാം ക്ലാസിലേക്കു ആവശ്യമായ ബെഞ്ചുകൾ, ഡെസ്കുകൾ, ഓഫീസ് മുറിയുടെ സീലിംഗ്, തറയിൽ ടൈൽസ് പാകൽ, മൂത്രപ്പുര, കഞ്ഞിപ്പുര, ചുറ്റുമതിൽ, തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ധനസഹായത്താൽ നടപ്പാക്കിയവയാണ്.  ഇന്ന്, മറ്റു പല സർക്കാർ വിദ്യാലയങ്ങളെ പോലെ വിദ്യാർത്ഥികളെ എണ്ണത്തിൽ ഉള്ള കുറവാണ് ഈ വിദ്യാലയം നേരിടുന്ന പ്രധാന വെല്ലുവിളി. മികച്ച അക്കാദമിക നിലവാരവും, മെച്ചപ്പെട്ട   ഭൗതിക സാഹചര്യങ്ങളും പുലർത്തുന്ന വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

  • പ്രീ-പ്രൈമറി മുതൽ 4 വരെ ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ
  • വിശാലമായ കളിസ്ഥലം
  • ലൈബ്രറി സൗകര്യം
  • പ്രൊജക്ടർ, ഐ.സി.റ്റി സഹായത്തോടെ ഉളള പഠനം
  • എല്ലാ സ്ഥലത്തേക്കുമുള്ള വാഹന സൗകര്യം
  • വൃത്തിയുള്ള ടോയ്‍ലെറ്റുകൾ
  • സുസജ്ജമായ ഗണിത ലാബ്
  • ഔഷധത്തോട്ടം
  • ജൈവവൈവിദ്ധ്യ ഉദ്യാനം
  • വിഷയബന്ധിതമായ ക്ലബ്ബുകളും -അവയുടെ സജീവ പ്രവർത്തനങ്ങളും.
  • ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ശോഭന കുമാരി പ്രഥമാധ്യാപിക 2015-2016
H. ജാഫർ ഖാൻ പ്രഥമാധ്യാപകൻ 2016-2018
ഹംലത്ത് പ്രഥമാധ്യാപിക 2018-2019
ബിന്ദു ദേവസ്യ പ്രഥമാധ്യാപിക 2019
ഷീബ കെ.എസ് പ്രഥമാധ്യാപിക 2019-2021

നേട്ടങ്ങൾ

2021-2022 നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാങ്കാംകുഴി -ജംഗ്ഷനിൽ നിന്ന് 1km തെക്ക്മാറി നാലുമുക്കിൽ.*നാലുമുക്ക്- കല്ലുമല റോഡ്.
  • നാലുമുക്ക്- കല്ലുമല റോഡ്.


{{#multimaps:9.22659264798631, 76.59065475861894|zoom=18}}