വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം
ഇരപ്പൻപാറ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കായുളള താമരക്കുളം ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം.മഴക്കാലമെത്തുമ്പോഴാണ് ഇരപ്പൻപാറ വെളളച്ചാട്ടം കൂടുതൽ മനോഹരമാണ്.....വെള്ളം പാറയിൽത്തട്ടി ചിതറുന്ന ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടാൻ കാരണം.......
ലെപ്രസി സാനിട്ടോറിയം
നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു