സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ  യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. കൂടുതൽ വായിക്കുക

ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്.

വായനാദിനം

ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി

സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ  സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി

ഹിന്ദി ക്ലബ്

2021 സെപ്റ്റംബർ 14ന് ഈ വർഷത്തെ ഉണ്ണികൃഷ്ണൻ എ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപിക ശ്രീമതി അനീഷ ആൻറണി സ്വാഗതം ആശംസിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ സാർ വിശദമായി സംസാരിക്കുകയുണ്ടായി ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു മഞ്ജു ടീച്ചർ ആശംസകൾ അറിയിച്ചു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ ജോയിന്റ്‌ സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു.

മനുഷ്യാവകാശ ദിനാചരണം

സെന്റ. സെബാസ്റ്റ്യൻസ് എ,യു,പി സ്കൂൾ പാടിച്ചിറയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം വളരെ വിപുലമായ പരിപാടികളിലൂടെ ആഘോഷിച്ചു .പുതിയ കാലഘട്ടത്തിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ദിനാചരണം. കുട്ടികൾ എല്ലാവരും സ്വയം പ്ലക്കാർഡുകൾ നിർമ്മിച്ചു. വൈവിധ്യങ്ങളായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നു ഓരോ പ്ലക്കാർഡുകളും. മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ നിർമ്മിച്ച ലോഗോ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി. മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ ആളുകളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ജനസംഖ്യ ദിനം

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബിൻ ആർ സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപിക സിസ്റ്റർ സീന യാണ് സെമിനാർ അവതരിപ്പിച്ചത് യുപി ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത് പോസ്റ്റർ രചനാ മത്സരവും അന്നേദിവസം നടത്തിയിരുന്നു.