ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

വിദ്യാരംഗം

ഭാഷാ ക്ലബ്ബ്

സീഡ് ക്ലബ്

സോഷ്യൽ ക്ലബ്

Social Science Club Activities

*ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമ്മാണ ക്ലാസ്സ്‌ ഓൺലൈൻ വഴി നൽകി ഹിരോഷിമ ദിനത്തിൽ കുട്ടികൾ വീട്ടിൽ തന്നെ സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും നിർമ്മിച്ചു.  

*സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വാതന്ത്ര്യ   സമര സേനാനികളുടെ വേഷം ധരിച്ചു. ദേശഭക്തി ഗാനം മുതലായ പരിപാടികൾ നടത്തി സ്കൂളിൽ പതാക ഉയർത്തുകയും HM സന്ദേശം നൽകുകയും ചെയ്തു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി LP തലത്തിൽ ക്വിസ് മത്സരവും UP തലത്തിൽ ജീവചരിത്രം നിഘണ്ടു തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

*ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും അധ്യാപകർ വൃത്തിയാക്കി. കുട്ടികളോട് അവരുടെ പരിസരം വൃത്തിയാക്കാനും ചെടികൾ നട്ടു വളർത്താനും നിർദേശിച്ചു.

*ശിശു ദിനത്തിൽ കുട്ടികൾക്ക് വിവിധ  പരിപാടികൾ നടത്തി.

ഇക്കോ ക്ലബ്ബ്

Eco club

കാസർകോട് ജില്ലയുടെ ഹൃദയഭാഗത്തുള്ള ജി യു പി സ്കൂളിൽ എൽപി യുപി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് Eco- Club രൂപീകരിച്ചു. കുട്ടികൾക്ക് വിത്തുകൾ നൽകി വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ ആവശ്യമായ നിർദ്ദേശം നൽകി. വിഷരഹിതമായ നാടൻ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ സാധ്യതകൾ  പല കുട്ടികളും വളരെ നന്നായി ആസ്വദിച്ച് മനസ്സിലാക്കി പ്രവർത്തനത്തിൽ പങ്കുചേർന്നു. സ്കൂളിലും പച്ചക്കറി തോട്ടം നിർമ്മിച്ചു. തക്കാളി, ചീര,വഴുതന എന്നീ പച്ചക്കറികൾ നമ്മുടെ സ്കൂളിൽ തോട്ടത്തിൽ വളർത്തി. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി വിനിയോഗിച്ചു. പെൻഫ്രണ്ട് പ്രോജക്ട് ഭാഗമായി കുട്ടികളും അധ്യാപകരും ഉപയോഗിച്ച കളയുന്ന പേനകൾ നിക്ഷേപിക്കാൻ വേണ്ടി പ്രത്യേകമായ കമ്പാർട്ട്മെന്റ് നിർമിക്കുകയും ഹരിതസേന പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു.

     പ്ലാസ്റ്റിക് രഹിത വിദ്യാലയമായി പ്രഖ്യാപനം ചെയ്തുകൊണ്ട് കുട്ടികളും അധ്യാപകരും സ്റ്റീൽ ബോട്ടിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ പരമാവധി സ്കൂൾ ക്യാമ്പസിൽ കൊണ്ടുവരുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്തു. പ്ലാസ്റ്റിക് പേനകൾക്ക് പകരം കുട്ടികൾ മഷി പേനകൾ ഉപയോഗിക്കുവാനും തുടങ്ങി.

      വിദ്യാലയ അങ്കണം മനോഹരമാക്കാൻ പൂന്തോട്ട നിർമാണ പ്രവർത്തനം ആരംഭിച്ചു. 25 പൂച്ചട്ടികൾ വെച്ചുകൊണ്ട് തുടക്കം കുറിച്ച ഉദ്യാനം ഇന്ന് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാൽ വർണ്ണശബളം ആക്കി. കുട്ടികളുടെ ജന്മദിനത്തിൽ  മധുരകരമായ മിഠായികൾ ക്ക് പകരം 'സ്കൂളിലേക്ക് ഒരു പൂച്ചെടി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹാർദ്ദം എന്ന ഉദ്ദേശത്തോടുകൂടി കുട്ടികൾക്ക് വേണ്ടി പല സെമിനാറുകളും ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിച്ചു.

   കാസർകോട് ജില്ലയിൽ തന്നെ എക്കോ ക്ലബ്ബിന്റെ ഭാഗമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നമ്മുടെ വിദ്യാലയത്തിന് മനോരമ നല്ല പാഠത്തിന്റെ പുരസ്കാരങ്ങളും, മാതൃഭൂമി സീഡ് പുരസ്കാരവും തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.

നല്ല പാഠം