ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ/science club
ശാസ്ത്രക്ലബ്
കുട്ടികളിൽ ശാസ്ത്ര അന്വേഷണ താല്പര്യവും ശാസ്ത്രവബോധവും വളർത്തുന്നതിനായി വളരെ നല്ല രീതിയിൽ തന്നെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചുവരുന്നു.
കുട്ടികളിലെ അന്വേഷണത്വര വർധിപ്പിക്കുന്ന പല പ്രവർത്തനങ്ങളും വർക് ഷോപ് സംഘടിപ്പിക്കുന്നതിലൂടെ സാധ്യമായി.
ശാസ്ത്രതല്പരരായ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകാരണങ്ങളും പരീക്ഷണ കണ്ടെത്തലുകളും സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ ശാസ്ത്രക്ലബ് നൽകിവരുന്നു.
ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ ശാസ്ത്രലാബ് വിപുലമായ പഠനസാമഗ്രികളുടെ ശേഖരത്തോടെ ക്രമീകരിക്കാൻ കഴിഞ്ഞു.
വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചതുവഴി ബഹിരകാശ നിരീക്ഷണ താല്പര്യം വർധിപ്പിക്കാൻ സാധിച്ചു.