സി. എം. എസ്. എൽ. പി. എസ്. കോതവരുതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. എൽ. പി. എസ്. കോതവരുതി | |
---|---|
വിലാസം | |
കൈച്ചിറ വെസ്റ്റ് ഓതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskothaviruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37314 (സമേതം) |
യുഡൈസ് കോഡ് | 32120600409 |
വിക്കിഡാറ്റ | Q87593328 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുറ്റൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ. ടി. തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി മഞ്ജിത് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു സാൽബി |
അവസാനം തിരുത്തിയത് | |
20-01-2022 | CMSLPS-37314 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ.“കോതയെ ഇരുത്തിയ സ്ഥലം” എന്ന പേര് പിന്നീട് കോതവിരുത്തി എന്ന് അറിയപ്പെട്ടു.
സി. എം.എസ് മിഷണറി ആയിരുന്ന റവ. J H ഹോക്‌സ്‌വർത്തിന്റെ പ്രവർത്തനത്തിന്റെ ബന്ധത്തിൽ ആരംഭിച്ച ദേവാലയം ഇൗ സ്കൂളിന് ജന്മം കൊടുത്തു.വിശ്വാസികളായ സാധാരണക്കാർ നിരക്ഷരരായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരത്താമോടിയിൽ ഒരു ഷെഡ് നിർമ്മിക്കുകയും 1892ൽ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു.1894ൽ കോടുകുളഞ്ഞിയിൽ നിന്നുള്ള “കീവറിസ്” ആശാനെ അക്ഷരം പഠിപ്പിക്കുവാനും സുവിശേഷം പറഞ്ഞുകൊടുക്കാനുമായി നിയോഗിച്ചു. എന്നാൽ 1896 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഷെഡ് തകർന്നു വീഴുകയും ആരാധനയും പഠനവും മുടങ്ങി. പിന്നീട് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.1900 - മാണ്ടിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം സ്കൂൾ രജിസ്റ്റർ ചെയ്തു. ആ കാലയളവിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് ആലയത്തിൽ ആയിരുന്നു. ഈ സമയങ്ങളിൽ സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.1957-ൽ വന്ന ഗവൺമെന്റിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി അധ്യാപകരെ നിയമിച്ചു തുടങ്ങി. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ കെട്ടിടത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. 2006 ൽ കെട്ടിടം വീണ്ടും പുതുക്കി പണിയുകയും അന്നത്തെ ബിഷപ്പ് ആയിരുന്ന റൈറ്റ് .റവ.തോമസ് സാമൂവേൽ തിരുമേനി പ്രതിഷ്ഠിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുത്തു. നാളിതുവരെ നാടിനും സമൂഹത്തിനും അനുഗുണമായി പ്രവർത്തിക്കുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.| YES
- ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB, SS CLUB,ENGLISH CLUB,ECO CLUB
മികവുകൾ
മുൻസാരഥികൾ
•ശ്രീ.പത്രോസ് പെരുംതിരുത്തി | |
---|---|
•ശ്രീ.ഇട്ടി ഏബ്രഹാം, തോലശ്ശേരി | |
•ശ്രീ.തയ്യിൽ ചാക്കോ | |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപികമാർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
{{#multimaps: 9.3516054,76.558827 | zoom=18 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37314
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ