എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം
1930 ജൂൺ മാസം ഇന്നേക്ക് 92 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ഒരു സരസ്വതി വിദ്യാലയമാണ് ആവണീശ്വരം സംസ്കൃതം പഠനകേന്ദ്രം
നിരവധി മേഖലകളിൽ പ്രതിഭാ വൈശിഷ്ട്യം തെളിയിച്ച മലയാളക്കരയുടെ പണ്ഡിത വരേണ്യനും സാംസ്കാരിക നായകനും ആയിരുന്ന ആവണീശ്വരം പത്മനാഭപിള്ള അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കൊല്ലം ജില്ലയിലെ ആദ്യത്തെ സംസ്കൃത വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പ്രവർത്തനം ആരംഭിക്കുമ്പോൾ രണ്ട് അധ്യാപകരും ഏഴ് വിദ്യാർത്ഥികളും മാത്രമാണുണ്ടായിരുന്നത്.
പ്രശസ്ത സംസ്കൃത ഭാഷാ പണ്ഡിതൻ ശ്രീ എം ആർ നീലകണ്ഠൻ പണിക്കർ അവർകളുടെ നേതൃത്വം അന്നത്തെ സംസ്കൃത സ്കൂളിനെ പ്രശസ്തിയുടെ പടവുകൾ ഏറെ താണ്ടാൻ സഹായിച്ചു. അന്ന് പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ചുകൊണ്ട് ഗുരുശിഷ്യബന്ധങ്ങളുടെ അമൂല്യമായ പരിപാവനത നിലനിർത്തി മഹത്തായ ലക്ഷ്യത്തിലേക്ക് പ്രയാണം ആരംഭിക്കുകയാണ്ടായത്
നിരവധി മഹാരഥൻമാർ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് ഈ വിദ്യാലയത്തിലെ ചരിത്രം ഈ നാടിന്റെ സംസ്കാരവും, വികസനവും, പാരമ്പര്യവും വിളിച്ചോതുന്നതും ആകുന്നു.
1960 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സംസ്കൃതപഠനം നിർബന്ധം അല്ലാതെ ആയി.മലയാളം മീഡിയം ആയി സ്കൂൾ മാറി.ആദ്യകാലഘട്ടം വികസനത്തിന്റെ ആയിരുന്നു.മികച്ച അധ്യാപകരുടെ സേവനം ഈ കലാലയത്തിലെ യശസ്സ് ഉയർത്തി.കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടതായിരുന്നു. മേലില ,തലവൂർ, വിളക്കുടി ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ സ്ഥാപനത്തിലേക്ക് കൂട്ടമായി എത്തിത്തുടങ്ങി. പഠനത്തിനും വിജയത്തിലും ഉന്നത നിലവാരം പുലർത്തി.
എന്നാൽ അസൂയാവഹമായ ഈ വളർച്ചയ്ക്ക് ഇടക്കാലത്ത് ഇടിവുണ്ടായി. ആധുനിക വിദ്യാഭ്യാസ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാതെ കുട്ടികളുടെ എണ്ണത്തിലും മറ്റും വൻ കുറവ് സംഭവിച്ചു.ഈ പ്രദേശത്തിന് നാലുചുറ്റും ഹൈസ്കൂളുകൾ ഉയർന്നു. വിദ്യാർത്ഥികൾ ശിഥിലീകരിക്കപെട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ വിദഗ്ധമായി നേരിടാൻ കാലതാമസമുണ്ടായി. ഇപ്പോൾ അതിജീവന പാതയിലൂടെ പുത്തൻ പ്രതീക്ഷകളുമായി മുന്നോട്ടുപോവുകയാണ്. സ്ഥാപകനായ ആവണീശ്വരം പത്മനാഭപിള്ളയുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ഗൗരിയമ്മ ചുമതലയേൽക്കുകയും തുടർന്ന് പിന്തുടർച്ചാവകാശ കളായ രാമചന്ദ്രൻനായർ, അഡ്വക്കേറ്റ് പി രവീന്ദ്രൻ പിള്ള, ശ്രീമതി അംബുജാക്ഷി അമ്മ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടർന്നു.
ഈ സ്കൂളിന്റെ മാനേജരും പ്രഥമ അധ്യാപകനുമായിരുന്ന ശ്രീ പി രാമചന്ദ്രൻ നായരുടെ മാമി സർ ആദ്യകാലഘട്ടം സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. വിദ്യാഭ്യാസപുരോഗതി യിലൂടെയും പരസ്പര വിശ്വാസത്തിലും പുത്തൻ വിചാരധാര സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് മാമി സാറിന്റെ മാത്രം നേട്ടമാണ്. എന്നാൽ പെട്ടെന്ന്ണ്ടായ അദ്ദേഹത്തിന്റെ വിയോഗം സ്കൂളിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചു. തുടർന്ന് വന്ന മാനേജർമാർ സ്കൂളിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കഠിനാധ്വാനം ചെയ്തു
ആവണീശ്വരം ഹൈസ്കൂൾ പിന്നീട് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ ഹൈസ്കൂൾ ആയി പുനർനാമകരണം ചെയ്യപ്പെടുകയും 1997 വെക്കേഷൻ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു കയും ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം മുന്നിൽകണ്ടുകൊണ്ട് കാലികപ്രാധാന്യമുള്ള മൂന്ന് വ്യത്യസ്ത കോഴ്സുകൾ മികവുറ്റ അധ്യാപകരുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീ jibina വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചുമതലവഹിക്കുന്ന ശ്രീമതി ഡോക്ടർ മീര ആർ നായർ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നേതൃത്വം നൽകി വരുന്നു.
സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് പുതുപുത്തൻ സംഭാവനകൾ നൽകി വഴികാട്ടികളായി മാറിയ കുളത്തൂർ അയ്യർ തുടങ്ങിയ പ്രഥമ അധ്യാപകരുടെ നീണ്ട നിര തന്നെ കടന്നുപോയി. ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയായി ദേശാന്തരങ്ങൾ ഗദ്ഗദമായി നിലകൊള്ളുന്നു എന്നത് ചാരിതാർത്ഥ്യം ജനകമാണ് ജില്ലാ ജഡ്ജി മുതൽ ഡോക്ടർമാർ എൻജിനീയർമാർ വ്യവസായ പ്രമുഖർ ഉന്നതസ്ഥാനങ്ങൾ ഉദ്യോഗസ്ഥർ മാധ്യമ രംഗത്തെ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിദ്യാർത്ഥികൾ ഉണ്ട്.