ഏളമ്പാറ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏളമ്പാറ എൽ പി എസ് | |
---|---|
വിലാസം | |
എളമ്പാറ എളമ്പാറ , പി.ഒ.എളമ്പാറ പി.ഒ. , 670595 , കണ്ണൂർ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04902473490 |
ഇമെയിൽ | lps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14742 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ കെ വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
19-01-2022 | Mps |
ചരിത്രം
ജനങ്ങളെ സമ്പൂർണ്ണസാക്ഷരരാക്കാൻ വിദ്യ,വിദ്യാഭ്യാസം എന്നീ വാക്കുകളുടെ ആന്തരികാർത്ഥം പൂർണ്ണമായി ഉൾക്കൊണ്ട് സംസ്ക്രത പണ്ഡിതനും മനീഷിയുമായിരുന്ന യശ:ശരീരനായ ശ്രീ പൊയിറ്റ്യാട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ 1910-ൽ സ്ഥാപിച്ച് അംഗീകാരം ലഭിച്ച വിദ്യാലയമാണ് എളമ്പാറ എൽ.പി.സ്കൂൾ. മാനേജരും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു.ഒന്ന് മുതൽ നാല് വരെ ക്ളാസ്സുകൾ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ 1915 മുതൽ അഞ്ചാംതരവും പ്രവർത്തനം തുടങ്ങി. ചെറിയ വീട്ടിൽ ചിണ്ടൻ നമ്പ്യാരുടെ മകനായ ഗോവിന്ദനായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി.
കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എളമ്പാറ ദേശത്തായാണ് എളമ്പാറ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി ആർ.കെ.രമയാണ്.ശ്രീമതി ആർ.കെ.പാർവ്വതി അമ്മ,ശ്രീമതി ആർ.കെ.കല്ല്യാണി അമ്മ എന്നിവരും സ്കൂൾ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പൊയിറ്റ്യാട്ടിൽ കുഞ്ഞിരാമൻനമ്പ്യാർക്കുശേഷം ശ്രീ. എം.പി.കുഞ്ഞിരാമൻ നമ്പ്യാർ,ശ്രീ.രാമൻകുട്ടിമാസ്റ്റർ,ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ,ശ്രീ.ആർ.കെ.കാർത്തികേയൻ മാസ്റ്റർ, ശ്രീ.കെ.ശ്രീധരൻ മാസ്റ്റർ,ശ്രീ.കെ.പ്രഭാകരൻ മാസ്റ്റർ,ശ്രീമതി.ആർ.കെ.ചന്ദ്രമതി ടീച്ചർ,ശ്രീമതി.കെ.സൌദാമിനി ടീച്ചർ, ശ്രീ.ആർ.കെ.രാജീവൻ മാസ്റ്റർ എന്നിവരും ഹെഡ്മാസ്റ്റർമാരായി പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.ശ്രീ.രാമൻ മാസ്റ്റർ,ശ്രീമതി.രോഹിണി ടീച്ചർ,ശ്രീ.അഹമ്മദ് മാസ്റ്റർ,ശ്രീ.ഒ.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരായും എളമ്പാറ എൽ.പി.സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.927610165959065, 75.54405348920253 | width=800px | zoom=17}}