ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇല പ്രദർശനം.

കാട്ടാമ്പള്ളി ജി എം യുപി സ്കൂളിൽ രണ്ടാം ക്ലാസിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  സസ്യങ്ങളുടെ നടാനുപയോഗിക്കുന്ന ഭാഗങ്ങളുടെ പ്രദർശനം നടന്നു. ജനുവരി  13, 14 തീയതികളിൽ ആയി നടന്ന പ്രദർശനത്തിൽ ചെടികളുടെ വിത്ത് ,തണ്ട്, കിഴങ്ങ് തുടങ്ങിയവ പ്രദർശിപ്പിച്ചു .വിത്തുകൾ നട്ടു മുളക്കുന്ന ചെടികളുടെ വിപുലമായ ശേഖരണം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പുത്തൻ അറിവുകൾ പകരുന്നതായിരുന്നു. അതുപോലെതന്നെ  തണ്ടു നട്ടു മുളക്കുന്നവയുടെയും കിഴങ്ങു നട്ടു മുളക്കുന്നവയുടെയും പ്രദർശനവും നടന്നു. പുതിയ തലമുറയ്ക്ക് ഒട്ടും പരിചയമില്ലാത്ത കിഴങ്ങുകൾ പ്രദർശനത്തിന് ഒരുക്കിയത് വേറിട്ട അനുഭവമായി മാറി. പലതരം ത്തുകൾ   അടതാങ്ങ് ,മധുരച്ചേമ്പ്,  തുടങ്ങിയ കിഴങ്ങുകൾ കുട്ടികൾക്ക് നേരിൽ കാണാൻ സാധിച്ചു .തണ്ടു നട്ടു വളർത്തുന്ന ചെടികളുടെ ശേഖരവും  ഇതിൻറെ കൂടെ ഒരുക്കിയത് ഫലപ്രദമായി.