ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്
ലോക പരിസ്ഥിതി ദിനം
എഫ് എം എച്ച് എസ് എസ് കൂമ്പാറയിലെ പരിസ്ഥിതിദിനാഘോഷം വിവിധങ്ങളായ പരിപാടികളോടുകൂടി നടത്തി . സ്കൂൾ അങ്കണത്തിൽ
വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ഇതിൻറെ
ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾക്കായി വിവിധ മത്സര
പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.
ലോക ജനസംഖ്യാദിനം
ജനസംഖ്യ വിസ്ഫോടനം ഓരോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും , പാരിസ്ഥിതിക ഘടനയിൽ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.
ഇതിൻറെ ഭാഗമായി എഫ് എം എച് എസ് എസ് കൂമ്പാറ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.