അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട് അയനിക്കാട് പി.ഒ, , ഇരിങ്ങൽ 673521 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04962600199 |
ഇമെയിൽ | ayanikkadwestups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16554 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘവൻ. ഇ.സി |
അവസാനം തിരുത്തിയത് | |
13-01-2022 | Adwaith P B |
................................
ചരിത്രം
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന അയനിക്കാട് കടലോര പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും വർഷങ്ങളോളം പ്രാപ്യമായിരുന്നില്ല. സാ ത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കു ന്നവർ പഠനം നടത്തിയിരുന്നത് അയനിക്കാട് കിഴ ക്കുള്ള അയ്യപ്പൻകാവ് യു.പി. സ്കൂളിലും കീഴൂർ യു.പി. സ്കൂളിലുമായിരുന്നു. അറിവിന്റെ നിറദീപം പോലും അന്യമായിരുന്ന പ്രദേശത്തെ പാവങ്ങളുടെ അവസ്ഥയും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സ്വയം നേരിട്ട ദുരനുഭവങ്ങളുമാണ് മനുഷ്യ ഹിയായ പരേതനായ കെ.കെ. കാദർ ഹാജി അയനിക്കാട് തീരപ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രയത്നി പ്പിച്ചത്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമ ത്തിന്റെ ഫലമായണ് 1976ൽ അയനിക്കാട് താരയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനു വദിച്ചത്.
ഇന്നത്തെ പയ്യോളി പഞ്ചായത്തിലെ 15-ാം വാർഡിൽ മീൻ പെരിയ കോട്ടക്കൽ റോഡിൽ മേലടി ടൗണിൽ നിന്നും ഏകദേശം മൂന്ന് കിലോ മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ത്. ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 76 കുട്ടികൾ അറിവിന്റെ ആദ്യക്ഷരം തേടിയെത്തി. പ്രദേശത്തെ പ്രശസ്തനായ മെക്കാനിക്കായി പി. എം. സതീശനാണ് സ്കൂളിൽ ആദ്യം ചേർത്ത കുട്ടി.
1980ൽ നാലാം ക്ലാസ് വരെയുള്ള ഒരു പൂർണ്ണ എൽ.പി. സ്കൂളായി മാറുമ്പോഴേക്കും സാമാന്യം നല്ല കെട്ടിടവും 3 ഏക്കറോളം കളിസ്ഥ ലവും സ്ഥാപനത്തിന് മുതൽ കൂട്ടായുണ്ടായിരുന്നു. കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഒന്നാം ക്ലാസിൽ മിക്കവർഷങ്ങളിലും രണ്ട് ഡിവി ഷനുകളും ചിലപ്പോൾ 3 ഡിവിഷനുകളും ഉണ്ടാ കാറുണ്ട്. 1980 മുതൽ തന്നെ അധ്യാപക രക്ഷാ കർത്തസമിതി പ്രവർത്തിച്ച് വരുന്നു. ശ്രീ. ചീനി ക്കാട് മുകുന്ദനാണ് ആദ്യത്തെ പി.ടി.എ. പ്രസിഡ ണ്ട്. കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയോ ടൊപ്പം അക്കാദമിക് രംഗത്തും കാലാ കായിക രംഗത്തും മികച്ച നേട്ടമുണ്ടാക്കാൻ സ്കൂളിന് കഴിതിന്റെ ഫലമായിട്ടുകൂടിയാണ് 1976ൽ സ്ഥാപിച്ച വിദ്യാലയം 6 വർഷം കൊണ്ട് 1982-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1982 ഏപ്രിൽ 12-ാം തിയ്യതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം. ജേക്കബ് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 വർഷമാകുമ്പോഴേക്കും സ്കൂൾ പൂർണ്ണ യു.പി. വിദ്യാലയമായി മാറി. പാ ന-പഠനേതര മേഖലയിൽ അഭിമാനാർഹമായ നേട്ട ങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്
1992ൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ യു.പി. വിദ്യാലയമായി ഉയർത്തപ്പെട്ടതിന്റെ ദശ വാർഷികാഘോഷങ്ങൾ വിപുലമായ പരിപാടിക ളോടെ കൊണ്ടാടുകയുണ്ടായി. വിദ്യാഭ്യാസമി നാർ, കലാകായിക മത്സരങ്ങൾ മാതൃ സംഗമം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു. ഡയറക്ടർ ശ്രീ. കെ. അന്നത്തെ പൊതുവിദ്യാഭ്യാസ കെ. വിജയകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യാ നായി സ്കൂളിലെത്തി. കൊയിലാണ്ടി എം.എൽ.എ. ആയിരുന്ന ശ്രീ. എം. കുട്ട്യാലി തദ്ദേശസ്വയം ഭര സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വിദ്യാ ഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നി വർ വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്തു.
1994ൽ മേലടി ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയം മേള അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടന്നു. പരിപാടി യുടെ ഭാഗമായി സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടന്നു. മേള വിജയിപ്പിക്കുന്നതിന് നാട്ടുകാ രുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.
അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ സ്ഥാപി ഇതിന്റെ രജത ജൂബിലി ആഘോഷങ്ങൾ 2001 ജനു വരി 11 മുതൽ ഒരു മാസക്കാലം വിവിധ പരിപാടി ക ളോടെ നടത്തി. തുടർന്ന് വിവിധ ദിവസ ങ്ങളിലായി വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ ക്ലാസുകൾ, ചിത്രരചനാ മത്സരം, കാവ്യാലാപന സായാഹ്നം, അമ്മമാർക്ക് തൊഴിൽ പരിശീലനം, നാടൻ പാട്ട് ശില്പശാല, നേത്രരോഗ നിർണ്ണയ ക്യാ ന്, സാംസ്കാരിക ഘോഷയാത്ര കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.
എൽ.പി. വിഭാഗം കായി കമേളയിൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിവരികയാണ്. 1996-ൽ അയനിക്കാട് വെസ്റ്റ് യു. പി. സ്കൂളിലെ സുനിൽമോൻ. കെ.ടി എന്ന വിദ്യാർത്ഥിക്ക് ജി.വി. രാജാ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടാ നായി. 1993-ൽ സംസ്ഥാനാടിസ്ഥാനത്തിൽ ഗണി തശാസ്ത്ര ക്വിസിൽ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ടി. റഫീക്കിന് 3-ാം സ്ഥാനം ലഭിച്ചിരുന്നു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ മികച്ച പ്രവർത്തനം നടത്തിവരുന്നു. ആരോഗ്യം പരിസ്ഥിതി, ശാസ്ത്രം, ഗണിതശാ സ്ത്രം, സാമൂഹ്യശാസ്ത്രം വിദ്യാരംഗം എന്നീക ബ്ബുകളാണ് പ്രവർത്തിച്ചുവരുന്നത്.
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി അധ്യാപകരക്ഷാകർതൃസമിതി പ്രവ ത്തിക്കുന്നുണ്ട്. കുട്ടികളുടെ കുടിവെള്ളം വിതരണം, സ്കൂൾ വൈദ്യുതീകരണം, ഉച്ചഭക്ഷണ പരിപാടി കൾ എന്നിങ്ങനെ എല്ലാ മേഖലയിലും ശ്രദ്ധേയ മായ പ്രവർത്തനം പി.ടി.എ. ഏറ്റെടുത്ത് നടത്തിവ രുന്നു.
1997ൽ സ്കൂൾ മാനേജ്മെന്റ് ശ്രീ. കെ.കെ. കാദർ ഹാജിയിൽ നിന്നും ശ്രീ. മരച്ചാലിൽ പ നാഭന് കൈമാറി. പുതിയ മാനേജ്മെന്റിന് കീഴിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ - മെച്ചപ്പെട്ടിട്ടുണ്ട്. 5 ഏക്കറോളം സ്ഥലവും 5 സ്ഥിരം കെട്ടിടങ്ങളും ചുറ്റുമതിലുമെല്ലാം സ്കൂളിന് മുതൽ കൂട്ടായുണ്ട്. സ്കൂളിന്റെ ഭൗതിക അക്കാദമിക് വളർച്ചയിൽ മാനേജ്മെന്റിന് ഏറെ താത്പര്യവും ശ്രദ്ധയുമുണ്ട്. നന്നായി പ്രവർത്തിക്കുന്ന ഒരു സഹ കരണസംഘം സ്റ്റോറും നിലവിലുണ്ട്. സാമാന്യം മെച്ചപ്പെട്ട ലൈബ്രറിയും ലാബോറട്ടറി സൗകര്യ ങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന ശ്രീ. കെ.ടി. വിനോദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
മൂന്നര ദശകങ്ങൾക്ക് മുമ്പുള്ള അയനിക്കാട് കടലോര പ്രദേശത്തിന്റെ സാമൂഹ്യജീവിതചുറ്റുപാ ടുകൾ ഇന്ന് പാടെ മാറിയിട്ടുണ്ട്. കടലോരത്തെ വറു തിയിലും കഷ്ടപ്പാടിലും വിറങ്ങലിച്ച് നിന്ന് പോയ ഒരു ജനതയ്ക്ക് അറിവിന്റെ കൈത്തിരിയായ് വന്ന് പുതിയ സ്വപ്നങ്ങളും പുതിയ ജീവിതവും കരുപ്പി ടിപ്പിച്ചെടുക്കുന്നതിൽ മനുഷ്യ സ്നേഹിയായ കാദർഹാജി സ്ഥാപിച്ച ഈ വിദ്യാലയം അനിഷേ ധ്യമായ പങ്കാണ് വഹിച്ച് പോന്നിട്ടുള്ളത്. ജീവിത ത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച ഒരുപാട് പേർ ഈ വിദ്യാലയത്തിൽ നിന്ന് ആദ്യ ക്ഷരം കുറിച്ചവരായുണ്ട്. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ദർ, കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ, ഡ്രൈവർമാർ, മത്സ്യ തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിലും വിദേശത്തുമായി പൂർവ്വവിദ്യാർത്ഥി കൾ തൊഴിൽ ചെയ്യുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടുകാലം ഒരു വിദ്യാലയ ത്തിന്റെ ചരിത്രം കുറിക്കാൻ മാത്രം ദീർഘമായ ഒരു 5 കാലയളവല്ലതന്നെ. പക്ഷെ വളരെ ചടുലമായ സാമൂഹ്യമാറ്റം ദർശിക്കാവുന്ന ഒരു കാലഘട്ടമെന്ന നിലയിൽ ഇക്കഴിഞ്ഞുപോയ മൂന്ന് നാല് പതിറ്റാ ണ്ടുകളുടെ സവിശേഷതകൾ ഈ വിദ്യാലയത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന നിരീക്ഷണം മാത്ര മായി ഈ കുറിപ്പിനെ പരിഗണിച്ചാൽ മതി.
ഭൗതികസൗകര്യങ്ങൾ
പയ്യോളി-ഇരിങ്ങൽ ഭാഗത്തുള്ള കടലോരപ്രദേശങ്ങൾ താര എന്നാണറിയപ്പെടുന്നത്. മണൽ നിറഞ്ഞ തരിശ്ഭൂമിയായതിനാലാ വാമിത്. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ഈ മണൽ പ്രദേശത്ത് അസഹ്യമായ ചൂടും മണൽക്കാറ്റും സാധാരണമാണ്. വർഷകാലത്ത് ശക്തമായ കടലാക്രമണവും അനുഭവപ്പെടുന്നു. ജനങ്ങളിൽ ഭൂരി ഭാഗവും മത്സ്യത്തൊഴിലാളികളാണ്. തീയ്യ, മുസ്ലിം സമുദായ വിഭാ ഗങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷം. മത്സ്യബന്ധനത്തിന് പുറമെ കയർ നിർമ്മാണവും ഉപതൊഴിലാളി സ്വീകരിച്ച കുടുംബങ്ങളുമു ണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട നല്ലൊരു വിഭാഗം പേർ പായ നെയ്ത്തും പരമ്പരാഗതമായി ചെയ്ത് പോരുന്നു. കടലോരപ്രദേശ ങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അയനിക്കാട് കടലോരത്തെ കുറെയധികം കുടുംബങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു. കൃഷിയോഗ്യമല്ലാത്ത മണലും ഉപ്പുവെള്ള ത്തിന്റെ സാന്നിധ്യവും മറ്റും കാരണം മറ്റ് പ്രദേശങ്ങളിൽ നിന്ന് പാവ പ്പെട്ടവർ കുറഞ്ഞ വിലക്ക് പുരയിടങ്ങൾ വാങ്ങി ഇവിടെ കുടിയേറി താമസിക്കുന്നുണ്ട്. ജനസാന്ദ്രത കൂടാൻ ഇത് ഇടയാക്കിയിട്ടുണ്ട് ങ്കിലും ഈ കുടിയേറ്റങ്ങൾ മിക്കതും താത്ക്കാലികമാണെന്ന് കാണാ വുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}