അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അതിവിപുലമായ ധാരാളം പരിപാടികൾ സ്കൂളിൽ വച്ച് നടത്തി. അശരണരായ അഗതികൾക്ക് കൈത്താങ്ങ് ആവുകയും പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ സദ് പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയും ചെയ്തത് അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ചരിത്ര നാൾവഴികളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട ഇരിക്കുന്നു. ആനിക്കാട് പ്രദേശത്തെ  പരിസര ശുചീകരണത്തിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ നീർച്ചാലുകൾ  സ്കൂളിലേക്കുള്ള റോഡുകൾ തുടങ്ങിയവ വൃത്തിയാക്കുന്നതിനും സഹപാഠികളുടെ സ്നേഹവീട് നവീകരണത്തിനും ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി