മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൗവ്വഞ്ചേരി യു പി സ്കൂൾ
വിലാസം
മൗവ്വഞ്ചേരി

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0497 2854650
ഇമെയിൽmowancheriupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13372 (സമേതം)
യുഡൈസ് കോഡ്32020101009
വിക്കിഡാറ്റQ64456874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ392
ആകെ വിദ്യാർത്ഥികൾ779
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ മാണിയത്ത്
പി.ടി.എ. പ്രസിഡണ്ട്പി കെ അബ്ദുൽ ഖാദർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
02-01-2022Priyanka Ponmudiyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ ഏഴാം വാർഡിൽ മൗവ്വഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വർഷം തന്നെ അഞ്ചാം തരം ആരംഭിച്ചു .ആദ്യബാച്ച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവ്വഞ്ചേരി മാപ്പിള എലിമെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത് ഹയർ എലിമെണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .എട്ടാം ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLC എന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് ''മൗവ്വഞ്ചേരി യു പി സ്കൂൾ എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ:പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .

ഭൗതികസൗകര്യങ്ങൾ

24 ക്‌ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്‌കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്‌ളാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

വ്യക്തിഗത മാനേജ്‌മെന്റ്

മുൻസാരഥികൾ

ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ പി കെ അബ്ദുള്ള , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,

മികവുകൾ

ഉപ ജില്ലാ സ്കൂൾ കലമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ,ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം., ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബി സംഘ ഗാന മൽസരത്തിൽ ഒന്നാം സ്ഥാനം.ശാസ്ത്രോൽസവത്തിൽ സബ് ജില്ലാ ജില്ലാ മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ, സംസ്ഥാന ശാസ്ത്രോൽസവത്തിൽ അർജുൻ അനിൽ കുമാർ എന്ന വിദ്യാർഥിക്ക് പ്രസംഗ മൽസരത്തിൽ എ ഗ്രേഡ്.ഉർദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയിൽ കിഡ്ഡീസ് വിഭാഗത്തിൽ ഡിവിഷനൽ ചാംബ്യൻഷിപ്പും വ്യക്തിഗത ചാംബ്യൻഷിപ്പും ലഭിച്ചു.

വഴികാട്ടി

കണ്ണൂർ അഞ്ചരക്കണ്ടി റോഡിൽ കണ്ണൂരിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ബസ്സിൽ വരികയാണെങ്കിൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കാപ്പാട് വഴി അല്ലെങ്കിൽ ഏച്ചൂർ വഴി അഞ്ചരക്കണ്ടി, മുഴപ്പാല, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി മേലെ മൗവ്വഞ്ചേരി എന്ന സ്ഥലത്ത് ഇറങ്ങിയാൽ ആദ്യം കാണുന്നത് സ്കൂൾ ആയിരിക്കും. {{#multimaps:11.890386,75.462241|width=800px|zoom=16}}


"https://schoolwiki.in/index.php?title=മൗവ്വഞ്ചേരി_യു_പി_സ്കൂൾ&oldid=1173383" എന്ന താളിൽനിന്ന് ശേഖരിച്ചത്