പുതുശ്ശേരി എൽ പി എസ് ആനാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം :-
കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്പുതുശ്ശേരി എൽ.പി . സ്കൂൾ .ലഭ്യമായ രേഖകൾ പ്രകാരം 1924 ലാണ്ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. മൂപ്പിൽ കുടുംബത്തിൽപാച്ചു ആശാൻ എന്ന ആളാണ് ആണ് ഇതിനു മുൻകൈ എടുത്തത്.തുടക്ക സമയത്ത് ഓലമേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് അത് മാറ്റി പുതിയ മേൽക്കൂര ഓടിട്ടു.ഈ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്.24 സെൻറ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ കുട്ടികളിൽ പലരും ഇന്ന് സമൂഹത്തിലെ ഉന്നത പദവികൾ വഹിക്കുന്നുണ്ട്.2018-2019 -ൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും കൂട്ടായ്മയോടു കൂടി സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു.2019-2020അധ്യയനവർഷത്തിൽ സ്കൂൾ നവീകരിച്ച ച്ച ഇന്നു കാണുന്ന രീതിയിൽ നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്ന അടച്ചുറപ്പുള്ള കെട്ടിടം നിർമ്മിച്ചു.വർഷങ്ങൾ കഴിയുമ്പോഴും സാമൂഹികമായുംവിദ്യാഭ്യാസപരമായും പുരോഗതിയുടെ പാതയിലേക്ക് മുന്നേറുകയാണ് ഈ സ്ഥാപനം എന്ന കാര്യത്തിൽ സംശയമില്ല.
പുതുശ്ശേരി എൽ പി എസ് ആനാരി | |
---|---|
വിലാസം | |
ആനാരി ആനാരി , ചെറുതന പി.ഒ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | 35427haripad@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35427 (സമേതം) |
യുഡൈസ് കോഡ് | 32110500505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ബാലരാമൻ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
12-01-2022 | Puthussery35427 |
ഭൗതികസൗകര്യങ്ങൾ
24 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.സ്കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടത്തിലാണ് നാല് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.കൂടാതെ വടക്കുപടിഞ്ഞാറായി ഓഫീസ് മുറിയും ,വടക്കു കിഴക്കായി പാചക പുരയും പ്രവർത്തിക്കുന്നു.ഐ.ടി അധിഷ്ഠിത പഠനത്തിനായി നെറ്റ് കണക്ഷനും മൂന്ന് ലാപ് ടോപ്പുകളും ,ഒരു പ്രോജക്ടറും സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യം സുഗമമാക്കുന്നതിനായി മാനേജുമെന്റും, അധ്യാപകരും ചേർന്ന് ഒരുക്കിയ വാഹന സൗകര്യം, ശിശു - പ്രകൃതി സൗഹൃദ അന്തരീക്ഷം, വൃത്തിയുള്ള ശുചി മുറികൾ, മാലിന്യ നിർമ്മാർജ്ജനത്തിനായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനുകൾ , ഗുണമേന്മയുള്ള രുചികരമായ ഉച്ചഭക്ഷണം എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ ==ശ്രീ രാഘവൻ നായർ
=ശ്രീ സുകുമാര പണിക്കർ
=ശ്രീമതി രാജമ്മ
=ശ്രീമതി എൻ ആർ ശാന്തകുമാരിയമ്മ
=ശ്രീമതി വി ശശികല
സ്കൂളിലെ മുൻ അദ്ധ്യാപകർ :
=ശ്രീ ഗോപിനാഥൻ നായർ
=ശ്രീ അപ്പുക്കുട്ടൻ പിള്ള
=ശ്രീ രാമകൃഷ്ണ പിള്ള
=ശ്രീമതി രാധമ്മ
=ശ്രീമതി രമയമ്മ കെ
=ശ്രീമതി കെ പത്മാവതിയമ്മാൾ
- ശ്രീമതി ശാന്തമ്മ
- ശ്രീമതി ശശികല
- ശ്രീമതി ദേവിക എസ്
== നേട്ടങ്ങൾ ==94 വർഷത്തെ പഴക്കവും പാരമ്പര്യവും ഉള്ള ഈ സ്കൂളിൽ നിന്നും സമൂഹത്തിൽ ഉന്നത പദവി അലങ്കരിക്കുന്ന ഡോക്ടർമാർ എഞ്ചിനീയർമാർ ബാങ്ക് ഉദ്യോഗസ്ഥർ പട്ടാളക്കാർ സാഹിത്യകാരൻമാർ മറ്റ് സർക്കാർ ജീവനക്കാർ എന്നിവരെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമായ നേട്ടമായി നിലകൊള്ളുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ രാധാകൃഷ്ണൻ നായർ (റിട്ട :RBI)
- ശ്രീ ശ്രീകുമാർ (റിട്ട :കോളേജ് പ്രിൻസിപ്പൽ )
- ഡോ. മാധവചന്ദ്രൻ (ശുചീന്ദ്രാ ഹോസ്പിറ്റൽ )
=ശ്രീ സി ആർ സുരേന്ദ്രനാഥ് (റിട്ട :GHSST) =ശ്രീമതി ഗീത (പ്രൊഫസർ എൻജിനീയറിങ് എൻ എസ് എസ് കോളേജ് പാലക്കാട് ) =ശ്രീമതി സുമ (ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ) =ശ്രീ രാജഗോപാലൻ നായർ (PHD ശാസ്ത്രജ്ഞൻ ) =ശ്രീ ഡോ.ബാലഗോപാലൻ നായർ =ശ്രീ ഡോ. പി ഹരികുമാർ (ബാബ അറ്റോമിക് റിസേർച് സെന്റർ ) =ശ്രീമതി അമ്പിളി (ഫിലിം അര്ടിസ്റ്റ് ) =ശ്രീ ഡോ. രഘുകുമാർ (ഹോമിയോ ക്ലിനിക് ) =ശ്രീമതി ശ്രീലത (വില്ലേജ് ഓഫിസർ ) =ശ്രീ രമേശ് കുമാർ (പോലീസ് ഡിപ്പാർട്മെന്റ് ) =ശ്രീ വേണുഗോപാലൻ നായർ (കായിക പരിശീലകൻ )
വഴികാട്ടി
- .....ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 4.7 കി.മീ
{{#multimaps:9.3101073,76.4496661|zoom=18}}
അവലംബം
35427
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35427
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ