ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1980 കാലഘട്ടത്തിൽ നല്ലൊരു സ്റ്റേഡിയം നിർമിക്കണമെന്ന് പി.ടി.എ തീരുമാനിക്കുകയും അതെത്തുടർന്ന് ശ്രീ ഡി. ചെല്ലപ്പൻ വൈദ്യർ പ്രസിഡന്റായും ശ്രീ എസ്. സുകുമാരൻ സെക്രട്ടറിയായുമുള്ള പി.ടി.എ ഒരു സ്റ്റേഡിയനിർമാണക്കമ്മറ്റിക്കു രൂപം കൊടുത്തു. ശ്രീ എം.പി.തങ്കമ്മ പ്രഥമാധ്യായാപികയായിരുന്ന കാലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായത്. ശ്രീമതി എം.പി.തങ്കമ്മയ്ക്ക് അവരുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1984 മാർച്ച് 6-ാം തീയതി നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി. എം.ജേക്കബ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുു.
ഹയർസെക്കന്ററി വിഭാഗം ഉൾപ്പെടെ 763- ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.