ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികവുത്സവം 2018

സ്വാതന്ത്ര്യദിനാഘോഷം 2018

ലോകജനസംഖ്യാദിനം 2018

വായനാദിനം 2018

വായനാദിനത്തോട് അനുബന്ധിച്ചു ആഴ്ചകളോളം നീളുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി . ക്ലാസ് ലൈബ്രറി രൂപീകരണം , ഗ്രീൻ ബുക്‌സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വിപണനവും , "പാത്തുമ്മയുടെ ആട്" ദൃശ്യാവിഷ്‌കാരം , തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനം2018

വിദ്യാർത്ഥികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . പ്രകൃതിയിലേക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രദർശനവും , ഫലവൃക്ഷത്തൈ വിതരണം , ഔഷധത്തോട്ടനിർമ്മാണം എന്നിവയും സംഘടിപ്പിച്ചു

സർഗാത്മക പ്രവർത്തനങ്ങൾ

Elysian 2017 ഒ. എൽ. എഫ്. ജി. എച്ച്. എസിന്റെ മുൻകാല പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രുപമായി ആനുവൽ മാഗസിൻ Elysian 2017-2018പ്രസിദ്ധീകരിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും ആത്മാർതഥമായ പ്രവർത്തനങ്ങൾക്കുള്ള ഒരു തെളിവാണ് ഇൗ മാഗസിൻ.

നല്ലപാഠം 2018

മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ "നല്ലപാഠം" പദ്ധതിയിലൂടെ കഴിയുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർത്ഥതയിലേക്ക് വഴിമാറാതെ പങ്കുവയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ലപാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിയ്ക്ക് സാധിക്കുന്നു കഴിഞ്ഞ  വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി A + ലഭിച്ചു  

ഈ കോവിഡ് പ്രതി സന്ധിയിലും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവരിൽ വളർത്താൻ സാധിക്കുന്നു. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ നമുക്കുകഴിഞ്ഞു ഇപ്പോഴും അത് തുടരുന്നു......