ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

11/03/2020 നു ഒരു പുതിയ വൈറസിനെ കണ്ടുപിടിച്ചു. ഈ വൈറസ്‌ ചൈനയിൽ നിന്നാണ് കണ്ടുപിടിച്ചത്. ഈ വൈറസിന്റെ പേരാണ് കോവിഡ്-19(കൊറോണ ). ഈ വൈറസ്‌ പതുക്കെ പതുക്കെ ലോകം മുഴുവൻ പടർന്നു. അങ്ങനെ കുറെ രാജ്യങ്ങൾ കൊറോണയുടെ മുമ്പിൽ മുട്ടുമടക്കി. അമേരിക്ക ഇറ്റലി സ്പെയിൻ ഈ രാജ്യങ്ങളിലാണ് കൂടുതൽ കൊറോണ ഉള്ളവർ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഉള്ളത്. ഇതുവരെ നോക്കിയാൽ അമേരിക്കയിലെ മരണനിരക്ക് 26, 047 ആണ്. ഇറ്റലിയിൽ 21, 067ഉം സ്പെയിനിൽ 18, 255 പേരുമാണ് മരിച്ചത്. ലോകത്താകെ ഇതുവരെയുള്ള മരണനിരക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. ഇങ്ങനെ പോവുകയാണെങ്കിൽ ഭാവിയിൽ എന്തു സംഭവിക്കും എന്ന് പറയാൻ കഴിയില്ല. ലോകത്തുള്ള രോഗബാധിതരുടെ നിരക്ക് കണക്കുകൂട്ടാൻ പറ്റില്ല.
ലോകം കണ്ട ഒരു വലിയ മഹാമാരി ആണിത് എന്ന് ലോകത്തുള്ള എല്ലാവർക്കുമറിയാം. നമ്മുടെ സ്വന്തം ഇന്ത്യയിലും കോവിഡ് 19 ഉണ്ട്. എന്നാലും വലിയ നിരക്കിൽ ഇന്ത്യയിൽ കോവിഡ് 19 ഇല്ല. എന്തോന്നു പറഞ്ഞാലും കൊറോണ ഇന്ത്യയിലുണ്ട്. പിന്നെ നമ്മുടെ കേരളത്തിലും ചെറിയരീതിയിൽ കൊറോണ യുണ്ട്. അതുകൊണ്ട് ലോകത്തുള്ള എല്ലാ നേതാക്കളും അവരവരുടെ രാജ്യങ്ങളിലും ലോക്ക് ഡൌൺ സ്ഥിതീകരിച്ചു. അങ്ങനെ ചെയ്തിട്ടും കൊറോണ മാറിയില്ല. എപ്പോഴും എല്ലാ ലോകരാജ്യങ്ങളും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിൽ ചൈന കഴിഞ്ഞിട്ട് ആദ്യ കോവിഡ് ബാധ ഉണ്ടായത് വെള്ളി രാജ്യത്ത് നിന്ന് വന്ന തൃശ്ശൂരിലെ ഒരു കുട്ടിക്കാണ്. കൊറോണ യുടെ ലക്ഷണങ്ങൾ ആണ് മൂന്ന് ദിവസം തുടർച്ചയായി ചുമയും തുമ്മലും ചർദ്ദിയും തൊണ്ടവേദനയും വരുമ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ പോവുക. വീട്ടിൽ ഇരിക്കുക സുരക്ഷയ്ക്കായി. ഇതാണ് എല്ലാവരും നമുക്ക് തരുന്ന സന്ദേശം. കോറോണയ്ക്ക് ഇതുവരെയായിട്ടും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

സൂരജ് എസ് കുമാർ
6 ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം