ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/നാഷണൽ കേഡറ്റ് കോപ്സ്
NCC ചരിത്രം'
1917 ലെ 1 -ആം ലോകമഹായുദ്ധത്തിന്റെ സൈന്യബലം കുറഞ്ഞപ്പോൾ defense act ൻറെ കീഴിൽ university crops രൂപമെടുത്തു .1920 ൽ ഇന്ത്യൻ territorial ആക്ട് പാസ്സായപ്പോൾ university crops, university training crops [utc ]എന്ന പേരിൽ സ്ഥാപിതമായി . 1942 ൽ വീണ്ടും UTC ,UTCO എന്ന പേര് സ്വീകരിച്ചു. സംഘടിതമായ ഒരു യുവ തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി ദേശീയ തലത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ ഇവർ തീരുമാനിച്ചു .ഇതിനായി പണ്ഡിറ്റ് എച്ച് .എൻ .കുൻസ്രുവിൻറെ നേതൃത്വത്തിൽ 1946 ൽ ഒരു കമ്മിറ്റി രൂപമെടുത്തു .അങ്ങനെ 1948 ലെ 36 -ആം NCC act പ്രകാരം ജൂലൈ 16,1948 ൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ NCC രൂപംകൊണ്ടു .
NCC എന്നാൽ
ഇന്ത്യ ഗവണ്മെൻറ് വളരെ ബുദ്ധിപൂർവമായ ഒരു തീരുമാനത്തിലൂടെ നമ്മുടെ സ്കൂളുകളിൽ NCC ട്രെയിനിംഗ് ആരംഭിക്കാൻ പദ്ധതിയിട്ടു .ഇത് ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു. ഏതാനും വർഷങ്ങൾ ആയി വിദ്യാർഥികൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന ദേശാഭിമാനമില്ലായ്മയും ചുമതലക്കുറവും സാമൂഹ്യസേവനത്തിനുള്ള വിസമ്മത വുമൊക്കെ നമ്മുടെ രാജ്യത്തിനു അധപതനമുണ്ടാക്കും. മറിച്ച് വിദ്യാർത്ഥികളെ ഉത്തമപൌരന്മാരാക്കാൻ വേറെ വഴികളൊന്നും ഇല്ലതാനും .
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन)എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.
1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവൃത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946-ൽ നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്. 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദേശപ്രകരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്. എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഘലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.