ജി.എൽ.പി.എസ് ചെറുതുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

ഗവ.എൽ.പി.സ്കൂൾ,ചെറുതുരുത്തി
,
ചെറുതുരുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04884 261255
ഇമെയിൽglpscty@gmail.com
കോഡുകൾ
സ്കൂൾ കോഡ്24602 (സമേതം)
യുഡൈസ് കോഡ്32071300401
വിക്കിഡാറ്റQ64088425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ്‌ പി ഐ
പി.ടി.എ. പ്രസിഡണ്ട്സുബിൻ ചെറുതുരുത്തി
എം.പി.ടി.എ. പ്രസിഡണ്ട്മേഖ
അവസാനം തിരുത്തിയത്
02-01-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട് കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം . 1961 ൽ പ്രൈമറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറി പിന്നീട് 1982 ൽ പ്രൈമറി വിഭാഗം പൂർണമായും ഇവിടേക്ക് മാറിയത് 1983 ൽ 16 മുറികളോടു കൂടിയ പുതിയ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ടി എം ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി ജാനകി ടീച്ചറായിരുന്നു അന്നത്തെ പ്രധാനാധ്യാപിക.ഈ കാലയളവിൽ 30 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .പിന്നീട് 1990 -91 കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . ഈ കാലഘട്ടങ്ങളിലെല്ലാം സജീവമായ അധ്യപകരക്ഷാകർത്യസമിതി ഇവിടെ പ്രവർത്തിച്ചിരുന്നു .വിദ്യാലയത്തിൻ്റെ ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് അന്നുമിന്നും നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്‌ കേരളത്തിൻ്റെ സാമ്പത്തിക കലാസാംസ്‌കാരിക തലങ്ങളിൽ വലിയ പങ്കുവഹിക്കുന്ന കേരളകലാമണ്ഡലം ഈ പ്രദേശത്തിൻ്റെ മതിൽകെട്ടുകൾക്കുള്ളിലാണ് .ഇതോടൊപ്പംതന്നെ സാഹിത്യത്തിൻ്റെ പാദസ്‌പർശ൦കൂടി ഈ മണ്ണിനേറ്റിട്ടുണ്ട് .ശ്രീ വള്ളത്തോൾ നാരായണമേനോൻ്റെ പാദസ്പർശ മേറ്റ ഈ മണ്ണിൽ സാഹിത്യ സപര്യയും കലകളും കൊണ്ട് ഈപ്രദേശത്തെ ധന്യമാക്കിയിരിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്. 2 പഞ്ചായത്ത് വക പാർക്ക്. 3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം 4 കെട്ടിട സൗകര്യം 5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ 6 ക്ലാസ്റൂമുകളിലെ ഇലട്രിക്ക് സൗകര്യം 7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രസന്ന ടി യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്. 2013-14 വർഷം പഴയന്നൂർ ബി ആർ സിയുടെ മികച്ച വിദ്യാലയം. 2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്‌ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു


{{#multimaps: 10.73914803847215, 76.27618793581892 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചെറുതുരുത്തി&oldid=1173654" എന്ന താളിൽനിന്ന് ശേഖരിച്ചത്