മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ

05:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി മാർത്തോമ്മാ ഹൈസ്കൂൾ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ
വിലാസം
മേക്കൊഴൂർ

689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽmthsmekkozhoor@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



പ്രമാണം:ജൂനിയർ റെഡ്ക്രോസ്.JPG
JRC Cadets

ചരിത്രം

മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരൻ നിർവ്വഹിച്ചു. 2016 ജൂൺ ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്

സ്കൂളിൽ 35 അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു..

  • ക്ലാസ് മാഗസിൻ.

എല്ലാ ക്ലാസിലെയും കുട്ടികൾ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു

 
Magazine
 
Hand Book
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വായനവാരാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, വായനാക്കുറിപ്പുകൾ, ദിനാചരണങ്ങൾ, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ.ടി, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഇക്കോ, ഫാർമേഴ്സ് എന്നീ ക്ലബ്ഭുകൾ പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാർ ഔദ്യോഗീക നിലയിൽ സ്കൂൾ മാനേജർമാരായി പ്രവർത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോൾ മാനേ‍ജരായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീ. കെ. ജി. ജോൺ 2. ശ്രീ. റ്റി. ജെ. സഖറിയാ 3. ശ്രീ. കെ. എം. ഏബ്രഹാം 4. ശ്രീ. ഏ. ജി. ഏബ്രഹാം 5. ശ്രീമതി. ഏലിയാമ്മ വർഗീസ് 6. ശ്രീമതി. ആർ ശ്യാമളാകുമാരി 7. ശ്രീമതി പി. ജെ. സൂസന്നാമ്മ 8. എൻ ശ്രീനാഥ് ഇപ്പോൾ ശ്രീ. രാജീവൻനായർ റ്റി പ്രഥമാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

=

വഴികാട്ടി

{{#multimaps:9.3132623,76.785743| zoom=15}}