ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മൊറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. മൊറയൂർ
വിലാസം
മലപ്പുറം

മൊറയൂർ പി.ഒ,
മലപ്പുറം
,
673642
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483-2776010
ഇമെയിൽglpsmorayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്തകുമാരി. വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ആമുഖം

150px‌

| 1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ൽ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.

മുൻകാല പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു.

പൂർവ്വ വിദ്യാർത്ഥി സംഘം

സ്കൂളിൻറെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ ഈ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.

ഭൗതിക സാഹചര്യങ്ങൾ

ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈൽ പതിച്ച ക്ലാസ് മുറികളും ഇൻറർ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.

വഴികാട്ടി

{{#multimaps: 11.135837, 76.021536 | width=800px | zoom=16 }}

മികവുകൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മൊറയൂർ&oldid=397998" എന്ന താളിൽനിന്ന് ശേഖരിച്ചത്