കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി | |
---|---|
വിലാസം | |
കുമ്പളപ്ഫള്ളി പെരിയങ്ങാനം(പി ഓ) നീലേശ്വരം(വഴി) കാസറഗോഡ് , 671312 , കാസറഗോഡ്‍ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04672235305 |
ഇമെയിൽ | 12028kumbalappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട്‍ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ എം തോമസ് |
അവസാനം തിരുത്തിയത് | |
28-12-2021 | Manojmachathi |
നീലേശ്വരം നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ കിഴക്ക് മാറി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കരിമ്പിൽ ഹൈസ്‌കൂൾ .
ചരിത്രം
1964 ൽ ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ചായ്യോത്ത്,പരപ്പ,വെള്ളരിക്കുണ്ട്,വരക്കാട് ഭാഗത്തെ ആദ്യ സ്ക്കൂളാണ് കരിമ്പിൽ ഹൈസ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
പതിനാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൈതൃക രീതിയിൽ പണികഴിപ്പിച്ച പരിസ്ഥിതി സൗഹാർദപരമായ ഒരു കെട്ടിടമാണ് സ്‌കൂളിന്റേത്. 12 ക്ലസ്സ്മുറികൾ,നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി,എന്നിവയും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ് യുണിറ്റ്.
- സ്റ്റുഡൻറ് പാർലമെന്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബുകൾ
കാസർഗോഡിന് അഭിമാനമായി കരിമ്പിൽ ഹൈസ്കൂൾ വിദ്യാർത്ഥീകൾ
പാർലമെന്ററി നടപടി ചട്ടങ്ങളുടെ അന്തസത്ത ചോർന്നു പോകാതെ കളക്ടറേറ്റിൽ കുട്ടികൾ അവതരിപ്പിച്ച മാതൃകാ പാർലമെന്റ് കൗതുമായി.വായന പക്ഷാചരണത്തിന്റെ സമാപന ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും,സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിലാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്.സംസ്ഥാന പാർലമെന്ററി കാര്യ വകുപ്പ് നടത്തിയ പാർലമെന്റ് മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കളക്ടറേറ്റിൽ ബാല പാർലമെന്റ് അവതരിപ്പിച്ചത്.ചൈനീസ് പട്ടാളത്തിന്റെ അതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റ ശ്രമവും,പാക്കിസ്ഥാന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ശക്തമായി ചെറുക്കുമെന്നും,രാജ്യത്തെ ദാരിദ്ര നിർമാജനമാണ് പ്രധാനമെന്നും ബാല പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഉണ്ടായി.ഗോവദ നിരോദത്തിനും,കന്നുകാലിച്ചന്തകൾ നിർത്തലാക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.സ്പീക്കർ അടിയന്തര പ്രമേയതേതിന് അവതരണാനുമതി നഷേധിച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്,പുതി അംഗങ്ങളുടെ സത്യ പ്രതിഞ്ജ,അന്തരിച്ച മന്ത്രിക്ക് ചരമോപചാരം അർപ്പിക്കൽ,നോട്ട് നിരോധനമുൾപ്പെടയുള്ള വിഷയങ്ങളുടെ ചോദ്യോത്തരവേള,അംഗങ്ങളുടെ ശ്രദ്ധ ഷണിക്കൽ തുടങ്ങിയവയാണ് കുട്ടികൾ അവതരിപ്പിച്ചത്.കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെ സന്ദർശന ഗാലറിയിൽ തിങ്ങി നിറഞ്ഞ അദ്ധ്യാപകർക്കും,വിദ്യാർത്ഥികൾക്കും അത് അറിവ് പകരുന്ന കൗതുകക്കാഴ്ചയായി.ജില്ലാ കളക്ടർ കെ ജീവൻബാബു പാർലമെന്റ് ഉദ്ഘാടനം ചെയ്തു.നിലവിലുള്ള ഭരണ സംവിധാനങ്ങളിൽ ജനാധിപത്യ ഭരണ സംവിധാനമാണെന്ന് കളക്ടർ പറഞ്ഞു.വിദ്യാർത്ഥികൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഉപഹാരം നൽകി.
= മാനേജ്മെന്റ്
സാഹിത്യ ശിരോമണി ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകളുടെ മകൾ ശ്രീമതി കെ സുശീല അവർകൾ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത്.
മുൻ സാരഥികൾ
സ്‌കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ ടി പി കണ്ണൻ ആയിരുന്നു.പിന്നീട് ശ്രീ ഡി തൊമ്മൻ . ശ്രീമതി മേരിയമ്മ സിറിയക് .ശ്രീ കെ ചന്ദ്രൻ , ശ്രീമതി ടി വി ഉഷ , ശ്രീമതി മറിയക്കുട്ടി ആന്റണി എന്നിവർ വളരെ വിജയകരമായി സ്‌കൂളിനെ നയിച്ചു.
വഴികാട്ടി
{{#multimaps:12.2943405,75.2440475 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|