കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(12028 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി
12028 1.jpg
വിലാസം
കുമ്പളപ്പള്ളി

പെരിയങ്ങാനം പി.ഒ.
,
671314
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0467 2235305
ഇമെയിൽ12028kumbalappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്12028 (സമേതം)
യുഡൈസ് കോഡ്32010600215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട് VELLARIKUNDU
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകിനാനൂർ-കരിന്തളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ മണി
അവസാനം തിരുത്തിയത്
07-02-2022Manojmachathi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾനീലേശ്വരം നഗരത്തിൽ നിന്നും ഇരുപത് കിലോമീറ്റർ കിഴക്ക് മാറി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കരിമ്പിൽ ഹൈസ്‌കൂൾ .

ചരിത്രം

1964 ൽ ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ചായ്യോത്ത്,പരപ്പ,വെള്ളരിക്കുണ്ട്,വരക്കാട് ഭാഗത്തെ ആദ്യ സ്ക്കൂളാണ് കരിമ്പിൽ ഹൈസ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

പതിനാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൈതൃക രീതിയിൽ പണികഴിപ്പിച്ച പരിസ്ഥിതി സൗഹാർദപരമായ ഒരു കെട്ടിടമാണ് സ്‌കൂളിന്റേത്. 12 ക്ലസ്സ്മുറികൾ,നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി,എന്നിവയും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ് യുണിറ്റ്.
  • സ്റ്റുഡൻറ് പാർലമെന്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബുകൾ

കാസർഗോഡിന് അഭിമാനമായി കരിമ്പിൽ ഹൈസ്കൂൾ ‌വിദ്യാർത്ഥീകൾ

പാർലമെന്ററി നടപ‌‌ടി ചട്ടങ്ങളുടെ അന്തസത്ത ചോർന്നു പോകാതെ കളക്ടറേറ്റിൽ കുട്ടികൾ അവതരിപ്പിച്ച മാതൃകാ പാർലമെന്റ് കൗതുമായി.വായന പക്ഷാചരണത്തിന്റെ സമാപന ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും,സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിലാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്.സംസ്ഥാന പാർലമെന്ററി കാര്യ വകുപ്പ് നടത്തിയ പാർലമെന്റ് മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കളക്ടറേറ്റിൽ ബാല പാർലമെന്റ് അവതരിപ്പിച്ചത്.ചൈനീസ് പട്ടാളത്തിന്റെ അതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റ ശ്രമവും,പാക്കിസ്ഥാന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ശക്തമായി ചെറുക്കുമെന്നും,രാജ്യത്തെ ദാരിദ്ര നിർമാജനമാണ് പ്രധാനമെന്നും ബാല പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഉണ്ടായി.ഗോവദ നിരോദത്തിനും,കന്നുകാലിച്ചന്തകൾ നിർത്തലാക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.സ്പീക്കർ അടിയന്തര പ്രമേയതേതിന് അവതരണാനുമതി നഷേധിച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്,പുതി അംഗങ്ങളുടെ സത്യ പ്രതിഞ്ജ,അന്തരിച്ച മന്ത്രിക്ക് ചരമോപചാരം അർപ്പിക്കൽ,നോട്ട് നിരോധനമുൾപ്പെടയുള്ള വിഷയങ്ങളു‌‌ടെ ചോദ്യോത്തരവേള,അംഗങ്ങളു‌ടെ ശ്രദ്ധ ഷണിക്കൽ തുടങ്ങിയവയാണ് കുട്ടികൾ അവതരിപ്പിച്ചത്.കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെ സന്ദർശന ഗാലറിയിൽ തിങ്ങി നിറഞ്ഞ അദ്ധ്യാപകർക്കും,വിദ്യാർത്ഥികൾക്കും അത് അറിവ് പകരുന്ന കൗതുകക്കാഴ്ചയായി.ജില്ലാ കളക്ടർ കെ ജീവൻബാബു പാർലമെന്റ് ഉദ്ഘാടനം ചെയ്തു.നിലവിലുള്ള ഭരണ സംവിധാനങ്ങളിൽ ജനാധിപത്യ ഭരണ സംവിധാനമാണെന്ന് കളക്ടർ പറഞ്ഞു.വിദ്യാർത്ഥികൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഉപഹാരം നൽകി.

= മാനേജ്മെന്റ്

സാഹിത്യ ശിരോമണി ശ്രീ കരിമ്പിൽ കുഞ്ഞമ്പു അവർകളുടെ മകൾ ശ്രീമതി കെ സുശീല അവർകൾ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത്.

മുൻ സാരഥികൾ

സ്‌കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ ടി പി കണ്ണൻ ആയിരുന്നു.പിന്നീട് ശ്രീ ഡി തൊമ്മൻ . ശ്രീമതി മേരിയമ്മ സിറിയക് .ശ്രീ കെ ചന്ദ്രൻ , ശ്രീമതി ടി വി ഉഷ , ശ്രീമതി മറിയക്കുട്ടി ആന്റണി എന്നിവർ വളരെ വിജയകരമായി സ്‌കൂളിനെ നയിച്ചു.

1 പേര്
2
3
4

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1 പേര്
2
3
4

വഴികാട്ടി

  • നീലേശ്വരം -ചോയ്യംകോട്- കാലിച്ചാമരം വഴി 25 കിലോമീറ്റർ

Loading map...