എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ
എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ | |
---|---|
വിലാസം | |
തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2010 | 42048 |
ചരിത്രം
1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 3 ബസുകള്‍ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളില്‍ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാര്‍ട്ട് ഹാള്‍ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികള്‍ക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാര്‍ട്ട് ഹാളിന് ഉണ്ട്. 2010-11 അദ്യായന വ൪ഷം ഏകദേശം 200 കുട്ടികള്‍ക്ക് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി യൂണിഫാം വിതരണം ചെയ്തു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ് :സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.സ്കൗട്ട് സംസ്ഥാന അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ഈ വിദ്യാലയത്തിലെ പി.പ്രദീപ് കുമാര്‍എന്ന ഹിന്ദി അദ്ധ്യാപകനാണ്.
എന്‍.സി.സി. ഇല്ല
ബാന്റ് ട്രൂപ്പ്.ഇല്ല
ക്ലാസ് മാഗസിന്‍:- ക്ലാസ് മാഗസിന്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വര്‍ഷാവസാനവും ക്ലാസ് മാഗസിന്‍ പുറത്തിറക്കുന്നു.കുട്ടികളുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിന്‍ പുറത്തിറക്കുന്നത്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ നല്ലതുപോലെ നടക്കുന്നു.
മാനേജ്മെന്റ്
എ൯.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂള്‍ . 9 പേര്‍ ഉള്‍പെട്ട മാനേജ്‌മെന്റ് കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട് കരയോഗം ബയല പ്രകാരം സ്കൂള്‍മാനേജ൪ ആയിരിയ്ക്കം.സ്‌കൂള്‍ നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്.ജി.കെ.ശശാങ്ക൯ നായ൪.കരയോഗം കമ്മിറ്റിവകയായി ഒരു ക്ഷേത്രവും ഒരു കല്യാണ മണ്ടപവും ഉണ്ട്.
സ്ക്കൂളിലെ സ്ഥിരം മാനേജിങ് കമ്മിറ്റി അംഗവും ദീ൪ഘകാലം സ്ക്കൂള്‍മാനേജറും കരയോഗംപ്രസിഡ൯റം ആയിരുന്ന പി.ഗോപാലകൃഷ്ണക്കുറുപ്പ്(ആനകുന്നത്ത്പുത്ത൯വീട്)01/08/2010-ല്‍ അന്തരിച്ചു
സ്കൂള്‍മാനേജ൪ :- ജി.കെ.ശശാങ്ക൯ നായ൪,പുത്തന്‍വീട്(9447246131)
പ്രധാന അദ്ധ്യാപിക :- കെ.പ്രേമലത(9446061506)
മു൯ മാനേജ൪മാ൪:-
(1)നാരായണ പിള്ള(കോണത്ത് വീട്),(2)എസ്സ്.കൊച്ചുകൃഷ്ണ പിള്ള(കള്ളിക്കാട്ട് വീട്),(3)നാരായണ പിള്ള(കൊച്ചു തെക്കതില്‍വീട്), (4)പി.ഗോപാലകൃഷ്ണക്കുറുപ്പ്(പുത്ത൯വീട്),(5)ഭാസ്കരക്കുറുപ്പ്(പി.ബി.കോട്ടേജ്),(6)അജി കുമാ൪(ബിനിത നിവാസ്),(7)എ൯.ശ്രീധര൯ നായ൪(കൊച്ചു തെക്കതില്‍വീട്).(8)അജൈന്ദ്ര കുമാ൪(ശ്രീരംഗം),
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1.നീലകണ്ഠവാര്യ൪ (അന്തരിച്ചു)
2.കേരളവ൪മ,(കിളിമാനൂ൪ കൊട്ടാരത്തിലെ അംഗം)
3.സുകുമാര൯ നായ൪ (അന്തരിച്ചു)
4.ശാന്തമ്മ
5.മോഹന൯ പിള്ള
6.മധുസൂദന൯ നായ൪ (അന്തരിച്ചു)
7.ശാന്തകുമാരി
8.ശാന്തമ്മ എ
9.കെ.പങ്കജാക്ഷി അമ്മ
10.ശ്യാമളദേവി അമ്മ
11.എസ്.ശാന്തകുമാരി
12.ലളിതാഭായി അമ്മ
13.ശോഭന അമ്മ
14.പി.ശശിധരക്കുറുപ്പ്
കെ.പ്രേമലത ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക-2007-08 മുതല്‍ സ്കൂള്‍ ഭരണം നടത്തുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.വിജയ കുമാ൪
ശ്രീകുമാ൪(ആള്‍ ഇന്ത്യ റേഡിയോ)
മടവൂ൪ സുരേന്ദ്ര൯ (കവി)
പ്രൊഫസര്‍ കെ.കരുണാകരന്‍ ( എം.ജി.കോളജ്, തിരുനന്തപുരം)
ജി.കെ.രവി (എഞ്ചിനിയര്‍ ഒ.എന്‍.ജി.സി.ചെന്നൈ)
പി.എല്‍.അശോക് കുമാ൪ (ഇന്‍ഡ്യ൯ റെയില്‍ വേ , തിരുനന്തപുരം )
ഡോ.എസ്സ്.ഗീത ,ഹോമിയോ കോളജ് , ചങ്ങനാശ്ശേരി .(ബഹു; ജലവിഭവ വകുപ്പു മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്റെ ഭാര്യ)
പി.ശശിധര൯ പിള്ള. മണലുവട്ടം (മുന്‍ മടവൂ൪, പഞ്ചായത്ത് പ്രസിഡന്റ് )
ശശിഭൂഷണ൯ നായ൪ (റിട്ട:ഡി.വൈ.എസ്.പി)
സ്കൂളിലെ അദ്ധ്യാപക൪:(2009-10)
(1)കെ.പ്രേമലത-എച്ച്.എം.***************
(4)കെ.സി.ജയകുമാരി((എസ്.എസ്.)**(5)എസ്.ഡി.പ്രതിഭ(പി.എസ് )**(6)എസ്.വസന്തകുമാരി(മലയാളം)
(7)ജി.കെ.ശങ്കരന്‍നായ൪(എസ്.എസ്.)**(8)ആ൪.ഗിരിജകുമാരി(മലയാളം)**(9)വി.സുദ൪ശനബാബു(എസ്.എസ്.)
(10)ഒ.ബി.കവിത(എസ്.എസ്.)***********(11)റ്റി.ഷീല((എ൯.എസ്.)**********(12)പി.പ്രദീപ്കുമാ൪(ഹിന്ദി)
(13)ജി.അനില്‍കുമാ൪(പി.എസ്)***********(14)എ.എസ്.ലേഖ(മലയാളം)*****(15)വി.എസ്.അനിതകുമാരി(ഹിന്ദി)
(16)എം.ബി.ജയലാല്‍ (ഇംഗ്ലീഷ്)**********(17)മഞ്ജുമംഗലത്ത്(ഇംഗ്ലീഷ്)******(18)എസ്.സതീഷ് കുമാ൪(പി.എസ്സ്)
(19)ദീപാ നായ൪.ജി(എ൯.എസ്.)*********(20)ബി.പി.അജന്‍(മാത്സ്)*********(21)ദീപ.ഐ(മാത്സ്)
(22)എസ്.ശ്രീലത(മലയാളം)***********(23)ജി.കാവേരി(മാത്സ്)**************(24)എം.തമിമുദ്ദീന്‍
(25)ജി.ജയകൃഷ്ണന്‍(ഇംഗ്ലീഷ്)************(26)ജെ.ശാന്തകുമാരക്കുറുപ്പ് *********(27)എല്‍.വി.മഞ്ജുഷ
(28)ജി.എസ്.സുനില്‍രാജ്**************'(29)ആര്‍.ലതകുമാരി ****************(30)ഒ.അമ്പിളി
(31)ആ൪.എസ്.ബിജു*************** (32)എല്‍.പ്രസീത************** (33)പി.എ.ബിന്ദു
(34)എല്‍.സീമ ***********(35) എസ്.ഷീല ****************** (36)വി.ബിന്ദു
(37)ആ൪.എം.സജിത ************* (38)ആ൪ .ബിന്ദു*********** (39)ഐ.റ്റി .ബിന്ദു
(40)എ൯.എ൯.പ്രിയ
സ്കൂളിലെ അനദ്ധ്യാപകര്‍
(1)പി.ഒ.സിന്ധു(ക്ല൪ക്ക്)(2)ഡി.വിജയമ്മ(പ്യൂണ്‍)(3)വി.സുരേഷ് (പ്യൂണ്‍)(4)നി.ഷിജു(പ്യൂണ്‍)(5)സന്ധ്യ(പ്യൂണ്‍)
പരിസരം
എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള്‍ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്‍. പഞ്ചായത്ത് ഓഫീസിനോട് ചേ൪ന്ന്.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: രവീന്ദ്ര൯ ഉണ്ണിത്താ൯.ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍. വഴികാട്ടി :-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 47 പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിന്മൂട്ടില് സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേല്‍നിന്ന് പടിഞ്ഞാറോട്ട് 8 കി.മി. അകലെ മാവിന്മൂട്ടില് സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡില്‍ മാവിന്‍മുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .} <googlemap version="0.9" lat="8.768712" lon="76.867658" zoom="18"> 8.767795, 76.867046 </googlemap>
സ്കൂള്‍ ഐ.ടി.കോ -ഓ൪ഡിനേറ്റ൪:- ജി.കെ.ശങ്കര൯ നായ൪ , നി൪ദ്ദേശങ്ങളും,അഭിപ്രായങ്ങളും അറിയിക്കുകഇമെയില്---sitcmadavoor@gmail.com (9497692191) |