ജി എൽ പി എസ് ആമണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ആമണ്ടൂർ | |
---|---|
വിലാസം | |
ആമണ്ടൂർ ജി. എൽ. പി. എസ്. ആമണ്ടൂർ, പി. ഒ. കോതപറമ്പ്, കൊടുങ്ങല്ലൂർ , 680668 | |
സ്ഥാപിതം | 7 - ഒക്ടോബർ - 1924 |
വിവരങ്ങൾ | |
ഫോൺ | 9846302457 |
ഇമെയിൽ | www.glpsamandur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23420 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനീത പി. വി. |
അവസാനം തിരുത്തിയത് | |
27-12-2021 | Arun Peter KP |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
തൃശൂർ ജില്ലയിലെ തീരപ്രദേശമായമായ ശ്രീനാരയണപുരം ഗ്രാമപഞ്ചായത്തിലാണ് ആമണ്ടൂർ ഗവ. എൽ. പി. സ്കൂൾ. കൊടുങ്ങല്ലൂർ താലൂക്കിലാണ് ശ്രീനാരയണപുരം ഉൾപ്പെടുന്നത്. നാഷണൽ ഹൈവേയിലൂടെ കൊടുങ്ങല്ലൂരിൽ നിന്ന് നാല് കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ചാൽ പൊരിബസാർ എന്ന കവലയിലെത്തും. അവിടെ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1924 ലാണ് ജി എൽ പി എസ് ആമണ്ടൂർ സ്ഥാപിക്കപെട്ടത്.ശതാബ്ദിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഒരുപാട് ഉയർച്ചതാഴ്ചകൾ കണ്ടിട്ടുള്ളവളാണ്. പൊതുവിദ്യാലയങ്ങൾ നിലനിൽപിനുതന്നെ ഭീഷണി നേരിടുന്ന ഘട്ടത്തിലും,ജനപങ്കാളിത്തത്തോടെ പൊരുതിനിൽക്കുകയാണ് ഈപ്രൈമറി വിദ്യാലയം. ഒന്നുമുതൽ നാലു വരെ ക്ളാസുകളിലായി 56 വിദ്യാർത്ഥികളും പ്രധാനധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഇവിടെയുണ്ട്. 56 വിദ്യാർത്ഥികളും രണ്ട് ജീവനക്കാരുമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറിയും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.