ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

നാമെല്ലാവരും വൃത്തിയായി ശുചിത്വം പാലിക്കുക. വൃത്തിയുണ്ടായാൽ രോഗങ്ങളുണ്ടാകില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നാണ് അസുഖങ്ങൾ ഉടലെടുക്കുന്നത്. വ്യക്തിശുചിത്വം നാം ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാക്കിയെടുക്കേണ്ട
ഒരു കാര്യമാണ്. അതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. ആരോഗ്യപ്രശ്നങ്ങളും മാരഗ രോഗങ്ങളും കൂടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് ശുചിത്വ മില്ലായ്മ. കേരളത്തിലും കൂടാതെ ഇന്ത്യയിലും വ്യക്തി ശുചിത്വത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.
അതിന്ഏറ്റവും വലിയഉദാഹരണമാണ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്ന പരിസരപഠനമെന്ന പാഠപുസ്തകം.
ശുചിത്വമില്ലായ്‌മയാണ് രോഗങ്ങൾക്ക് കാരണമാവുന്നത്. പരിസര ശുചിത്വം പോലെത്തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും. വ്യക്തിശുചിത്വം കൈവരിക്കാൻ നാമെല്ലാവരും ശുചിത്വ ശീലങ്ങൾകൂടെ പാലിക്കേണ്ടതുണ്ട്.

അവ താഴെ കൊടുക്കുന്നു

  • ദിവസവു കുളിക്കണം
  • നഖം മുറിക്കണം
  • ആഹാരത്തിനു മുന്നേയും ശേഷവും കൈ കഴുകണം.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ശേഷം കൈകൾ വൃത്തിയായി കഴുകണം.
  • രാവിലേയും രാത്രിയിലും നന്നായി ബ്രഷ് ചെയ്യുക.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക
  • വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുക.
  • പുറത്ത് ഇറങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ കഴിയും .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ മനുഷ്യരും നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ് .

ഫാത്തിമ ഷൽവ.
4 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം