ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ജീവലോകത്തിന് കാവലാളാവുക
ജീവലോകത്തിന് കാവലാളാവുക
നാല് ദശകത്തിലേറെയായി പരിസ്ഥിതി ദിനാചരണം ലോകത്ത് വിപുലമായി ആചരിച്ചു വരുന്നു . ലോകത്തെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിൻ്റെ ആഘോഷങ്ങളാണ് . ഭൂമി മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും നമ്മെപ്പോലെ തന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട് . നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റ് ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണത്തിനും നിലനിൽപ്പിനും ഉറപ്പുവരുത്തുന്നത് ആവണം . ഭൂമിയിലെ ഉൽപാദനത്തിന് ഭൂരിഭാഗവും ഉപയോഗിക്കുന്നത് മനുഷ്യരിൽ ചെറിയ പങ്ക് മാത്രമാണ് . ഇല്ലാതാകുന്ന വനങ്ങൾ , കാലാവസ്ഥ വ്യതിയാനം , വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങൾ , ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യർ , ഓസോൺ പാളിയുടെ ഘോഷണം , ആഗോളതാപനം , എന്നിങ്ങനെ നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മനുഷ്യൻ മാത്രം . ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം ഭാവിതലമുറക്ക് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട് . ഭൂമിയെയും അതിലെ ജീവജാലങ്ങളുടെയും സംരക്ഷണത്തിന് ഏറെ ചെയ്യാനുണ്ട് . ചിലത് പ്രവർത്തി പദത്തിൽ കൊണ്ടുവരാനുള്ളവയാണെങ്കിൽ മറ്റുചിലത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഉള്ളതാണ് .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം