ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ അഹങ്കാരത്തിന് ഒരു മറുപടി
അഹങ്കാരത്തിന് ഒരു മറുപടി
ഒരു ഗ്രാമത്തിൽ പരസ്പരം ആരെയും വക വെക്കാതെ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഉണ്ടായിരുന്നു . പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാത്ത അവർ സ്വന്തം ആവശ്യത്തിനായി , വഞ്ചനയും ചതിയും തൊഴിലായി സ്വീകരിച്ചു . പ്രകൃതിയെ കഴിയും വിധം അവർ ചൂഷണം ചെയ്തു . ആഡംബര ജീവിതത്തിന് പ്രാധാന്യം നൽകി അവർ സുഖമായി ജീവിച്ചു വരികയായിരുന്നു . പെട്ടന്നാണ് ആർക്കും പരിചിതനല്ലാത്ത ആ മഹാമാരി പട്ടണത്തിലേക്ക് കാലെടുത്തു വെച്ചത്. എല്ലാത്തിനെയും പോലെ ഇതിനെയും പണം കൊണ്ട് തോല്പിക്കാം എന്നവർ കരുതി . പക്ഷേ പണത്തിനും മീതെയുള്ള ഒരു ശക്തിയായിരുന്നു കോവിഡ് 19 എന്ന ആ മഹാമാരി. നിമിഷ നേരം കൊണ്ട് ആ വൈറസ് ആ ഗ്രാമത്തെയാകെ വിഴുങ്ങി. അവർ അവരെത്തന്നെ മനസ്സിലാക്കി തുടങ്ങി. എന്തിനും മുകളിലല്ല 'ഞാൻ ' എന്ന്. അങ്ങനെ അവർ പരസ്പരം സ്നേഹിക്കുവാനും സഹകരിക്കുവാനും തുടങ്ങി . പ്രകൃതിയെപ്പറ്റി അവർ ആലോചിച്ചു തുടങ്ങി. ഒത്തൊരുമയോടെ കൊറോണ എന്ന മഹാമാരിയെ നേരിടാൻ തുടങ്ങി... ദൈവത്തിന്റെ മാലാഖമാരും ഡോക്ടർമാരും തന്റെ ജീവൻ വക വെക്കാതെ ആ ഗ്രാമത്തിലുള്ളവരെ പരിശോധിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചു കഴുകിയും ശുചിത്വം പാലിച്ചു . അതുപോലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുവാനും ശീലിച്ചു . അവരുടെ പ്രയത്നം മൂലം അവർ പതിയെ പതിയെ ആ വിപത്തിൽ നിന്ന് കരകയറാൻ തുടങ്ങി . പ്രകൃതിയെ സ്നേഹിച്ചും 'ഞാൻ ' ചെറുതാണെന്ന ബോധത്തോട് കൂടിയും ജീവിതം മുന്നോട്ട് വന്നപ്പോഴേക്കും പലർക്കും പലരെയും നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു .......
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ