സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ
< സഹായം
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
- ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
- ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 1 എം.ബി.
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, tiff, bmp, odg, svg.
- ചിത്രത്തിന്റെ പേര് സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 33072_1, 33072_school_HM, 33072_school_main_building etc...
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.
- മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പടും.
- സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
- മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
- ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
- അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
- അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക കാണുന്നതിനുള്ള കണ്ണി
അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്ന വിധം