ഗവ. എൽ.പി.എസ്. പൂവത്തൂർ
ഗവ. എൽ.പി.എസ്. പൂവത്തൂർ | |
---|---|
| |
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി ഒ നെടുമങ്ങാട് തിരുവനതപുരം , 695561 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0472-2803138 |
ഇമെയിൽ | glpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42522 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനതപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാരി കെ എസ് |
അവസാനം തിരുത്തിയത് | |
28-09-2020 | 42522 |
ചരിത്രം
1949-ൽ ശ്രീമാൻ പൊടിയപ്പിയാശാൻ ദാനം നൽകിയ 1/2 ഏക്കറിലാണ് പൂവത്തൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ സ്ഥാപിതമായത്. ന്യു എൽ പി എസ് ചെല്ലംകോട് എന്ന പേരിലാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഒരു കെട്ടിടംപോലുമില്ലാതെ വിരലിലെണ്ണാവുന്ന കുറച്ചുകുട്ടികളുമായി ഒരു മരത്തണലിലാണ് ഇവിടെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പുരോഗമനവാദികളായ കുറച്ചു ആൾക്കാരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. കാര്ഷികവൃത്തിയിലും മറ്റു കൂലിപ്പണികളിലും ഏർപ്പെട്ടിരുന്ന പൂവത്തൂർ നിവാസികളുടെ മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത് ഇതാണ് പ്രധാനമായും സ്വന്തം നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ആശയം ഉടലെടുക്കാൻ കാരണമായത്. അക്കാലത്തു തികച്ചും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്ര്യവും നിറഞ്ഞു നിന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിന്നിരുന്നത് അതിനാൽ തന്നെ പെൺകുട്ടികളെയും ആൺകുട്ടികളോടൊപ്പം വിദ്യാലയത്തിൽ എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടിവന്നു. തുടർന്ന് ഘട്ടംഘട്ടമായി ഓലമേഞ്ഞ കെട്ടിടങ്ങൾ, ഓടിട്ട കെട്ടിടങ്ങൾ, കോൺഗ്രീറ്റ് കെട്ടിടങ്ങൾ എന്നിവ നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
1/2ഏക്കർ സ്ഥലത്തു 4 മുറികൾ വീതമുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും സ്ഥിതിചെയ്യുന്നു. പരിമിതമായ സൗകര്യങ്ങളുള്ള അടുക്കളയും ടോയ്‌ലറ്റും സ്റ്റേജും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഒരുമുറിയിലാണ് നിലനിർത്തിയിരുന്നത് ഇന്റർനെറ്റുസൗകര്യം ലഭ്യമാണ് പ്രവർത്തനക്ഷമമായ ഒരു കമ്പ്യൂട്ടർ ഉണ്ട്. ചെറിയ കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗവ. എൽ.പി.എസ്. പൂവത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗവ. എൽ.പി.എസ്. പൂവത്തൂർ/ഗാന്ധിദർശൻപഠനപരിപാടി
ഗവ. എൽ.പി.എസ്. പൂവത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗവ. എൽ.പി.എസ്. പൂവത്തൂർ/ക്ലാസ് മാഗസിൻ.
ഗവ. എൽ.പി.എസ്. പൂവത്തൂർ/കരോട്ടെക്‌ളാസ്
ഗവ. എൽ.പി.എസ്. പൂവത്തൂർ/ ചിത്രരചനക്‌ളാസ്
ഗവ. എൽ.പി.എസ്. പൂവത്തൂർ/ഡാൻസ്‌ക്ലസ്
ഗവ. എൽ.പി.എസ്. പൂവത്തൂർ/പച്ചക്കറി കൃഷി
മികവുകൾ
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
സത്യവ്രതൻ സാർ | 1989 - 1999 |
മീനാക്ഷിയമ്മടീച്ചർ | 1999 - 2003 |
വസുമതിയമ്മടീച്ചർ | 2003 - 2005 |
സുശീലക്രിസ്റ്റി | 04/2005 - 06/2005 |
അലീമാബീവി | 06/06/2005 - 31/03/2016 |
ജയന്തി ജെ | 01/07/2016 - 19/12/2016 |
വിജയകുമാരി കെ എസ് | 19/12/2016 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
പ്രഫസർ കൃഷ്ണൻകുട്ടി | റിട്ടയേർഡ് പ്രഫസർ നിലമേൽ കോളേജ് |
വിശ്വനാഥൻ ചെട്ടിയാർ | നെടുമങ്ങാട് മുൻ താലൂക് തഹസിൽദാർ |
പരമേശ്വരൻ നായർ | ജോയിന്റ് ആർ ടി ഓ വിജിലൻസ് |
വിജയകുമാരി | ഡിസ്ട്രിക് റേഷൻ ഓഫിസർ |
ഗോപാലൻ | ഹൈസ്‌കൂൾ പ്രിൻസിപ്പാൾ |
അപ്പുകുട്ടൻ | ബി എസ് എൻ എൽ സീനിയർ ടെക്‌നിക്കൽ ഓഫിസർ |
ഇരിഞ്ചയം രവി സാർ | ടി ടി ഐ പ്രിൻസിപ്പാൾ. സാഹിത്യകാരൻ |
വി കെ ഷിനിലൽ | നോവലിസ്റ്റ് കാരൂർ പുരസ്‌കാരം 2016 ലഭിച്ചു |
ബി ഓ ചിത്രസേനൻ | കവി |
ഗോവിന്ദൻ നായർ | കെ എസ് ആർ ടി സി അഡീഷണൽ ട്രാൻസ്‌പോർട്ട് ഓഫിസർ |
അശോകൻ | ഡിസ്ട്രിക് ട്രാൻസ്‌പോർട്ട് ഓഫിസർ |
വഴികാട്ടി
{{#multimaps: 8.612789, 76.970163 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |