കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ

23:10, 4 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ
പ്രമാണം:കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂൾ.JPG
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ നോർത്ത് എ.യു.പി.സ്കൂൾ , കരിവെള്ളൂർ പി.ഒ, പയ്യന്നൂർ , കണ്ണൂർ
,
670521
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04985264064
ഇമെയിൽnorthaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13954 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.വേണുഗോപാലൻ
അവസാനം തിരുത്തിയത്
04-02-2019MT 1227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി  സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു. 
    'പാലക്കുന്ന് സ്കൂൾ'  എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമൻ ഉണിത്തിരി , കെ.ഇ.രാമൻ, എൻ.കെ.നാരായണൻ ഉണിത്തിരി, പുതിയ മഠത്തിൽ ശങ്കരൻ ഉണിത്തിരി , ആദിത്യ ശങ്കരൻ ഉണിത്തിരി , കോളിയാടൻ കുഞ്ഞികൃഷ്ണൻ, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണൻ നായർ  തുടങ്ങിയ അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ൽ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണൻ നമ്പീശന് കൈമാറി. കൃഷ്ണൻ നമ്പീശൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനേജ്മെന്റ് അപ്യാൽ ചന്തൻ മാസ്റ്റർക്കും ഭാര്യ വഴി കീനേരി നാരായണൻ മാസ്റ്റർക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികൾ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.  ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.എ കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട്  നിലവിലുള്ള മാനേജ്മെന്റ് ഉണർന്നു പ്രവർത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആർ.ജി.എന്നിവയുടെ കൂട്ടായ പ്രവർത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മെ സഹായിക്കുന്നു. 


ഭൗതികസൗകര്യങ്ങൾ

    നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്.  ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. 
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും  ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി  പൈപ്പ് കമ്പോസ്റ്റ്  ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ  എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. 
    
   

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.1827289,75.1925122| width=800px | zoom=16 }}