എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 30 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38410 (സംവാദം | സംഭാവനകൾ)
എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി
school image
വിലാസം
കോഴഞ്ചേരി

എം. റ്റി. എൽ. പി. സ്‌കൂൾ കോഴഞ്ചേരി
,
689641
സ്ഥാപിതംബുധൻ - ജൂൺ - 1897
വിവരങ്ങൾ
ഫോൺ9747569779
ഇമെയിൽmtlpskozhencherry01@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻസുജ മാത്യു
അവസാനം തിരുത്തിയത്
30-12-202038410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്‌കൂൾ കോഴഞ്ചേരി. കോഴഞ്ചേരി താലൂക്കിൽ പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ 5 - ആം വാർഡിൽ നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

1897 ൽ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. 1908 ൽ നാല് ക്ലാസ്സ് വരെയുള്ള പരിപൂർണ്ണ പ്രൈമറി സ്കൂൾ ആയി ഉയർത്തപെടുകയും ശ്രീ. A. O. മത്തായി പ്രഥമാധ്യാപക നായി ചുമതല എൽക്കുകയും ചെയ്തു. അതാത് കാലത്ത് കോഴഞ്ചേരി സെൻ്റ് തോമസ് മാർ തോമാ  ഇടവക വികാരി പ്രസിഡൻ്റ് ആയും മുളമൂട്ടിൽ ഭാഗം സംയുക്ത പ്രാർത്ഥനാ ലയാംഗങ്ങളുടെ പ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെടുന്ന വർ അംഗങ്ങളായും ഉള്ള ലോക്കൽ അഡ്വിസറി കമ്മറ്റി സജീവമായി സ്കൂൾ ന് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രസിഡൻ്റ് അയി റവ. തോമസ് മാത്യു സേവനം അനുഷ്ഠിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു.

പ്രശസ്തരായ ഡോക്ടർ മാർ, ഭരണമേധവികൾ, വൈദിക ശ്രേഷ്ഠൻമാർ, കോളജ് പ്രൊഫസർമാർ, വ്യവസായ പ്രമുഖര്, വിധ്യാലയ സാരഥികൾ, രാഷ്ട്രീയ പ്രമുഖര്, എൻജിനീയർ മാർ എന്നിങ്ങനെ ജീവിതത്തിൻ്റെ വിവിധ തുറകളിൽ, ലോകത്തിൻ്റെ നാനാ ഭാഗത്തു മായി പ്രവർത്തിക്കുന്ന അനേകം പ്രതിഭാ ശാളികളെ വളർത്തി എടുക്കുവാൻ സാധിച്ചു എന്നതിൽ പിൻ തുടർച്ച ക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു കെട്ടിടം മാത്രമായി നിലകൊള്ളുന്ന സ്ഥാപനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്‌ലറ്റ് കൾ, അടുക്കള, കമ്പ്യൂട്ടർ ലാബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ടൈൽ പാകി തര വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് കളിലും ഫാൻ ഉണ്ട്.   കൈട്സ് അനുവദിച്ച ലാപ്ടോപ് കളും പ്രോജക്ടഉം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1.കയ്യെഴുത്ത് മാസിക - പതിപ്പുകൾ നിർമാണം ക്ലാസ് തല പ്രവർത്തനങ്ങൾ ചേർത്ത്.

2.കലാപരമായ വികസനത്തിനായി ആഴ്ചയിൽ ഒരിക്കൽ സർഗ്ഗ വേള നടത്തുന്നു. (ബാല സഭ)

3.ചിത്രരചനാ പരിശീലനം

4.ഹെൽത്ത് ക്ലബ് ൻ്റേ നേതൃത്വത്തിൽ ആരോഗ്യ പരിപാലനം, ശുചിത്വം, ഇവക്കായി ക്ലാസ് കൾ

5.ഭക്ഷ്യ മേള രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും സ്‌കൂൾ - ൽ നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി