എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രതിഭകൾക്ക് പ്രണാമം
പ്രതിഭകൾക്ക് പ്രണാമം
ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക കലാ ശാസ്ത്ര രംഗങ്ങളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 'പ്രതിഭകൾക്ക് പ്രണാമം' പരിപാടി ആരംഭിച്ചു.സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തെ വിവിധ പ്രതിഭകളെ ആദരിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമുള്ള തുടർപരിപാടിയാണിത്. സ്കൂൾ സീനിയർ അധ്യാപകൻ അനിഷ് ബഞ്ചമിൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചിത്രകാരൻ രഘു വെണ്ണിക്കുളത്തിനെ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ചിത്രരചനയുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളും ആധുനിക പ്രവണതകളും രഘു വെണ്ണിക്കുളം വിശദീകരിച്ചു.സുനു മേരി സാമുവൽ, ആശാ പി മാത്യു, സഹദ്മോൻ പി എസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിപകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു .