എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല
എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല | |
---|---|
വിലാസം | |
KUZHIKALA M T .L.P.SCHOOL KUZHIKALA PO , 689644 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9656746322 |
ഇമെയിൽ | kuzhikalamtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴഞ്ചേരി |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | AIDED |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അന്നമ്മ ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
27-11-2020 | 24680 |
ചരിത്രം
കുടിപ്പള്ളിക്കൂടത്തിൽ നിന്നും വിദ്യാലയത്തിലേക്കുള്ള നാൾവഴികൾ
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ മല്ലപുഴശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കുഴിക്കാല M.T.L.P School സ്ഥിതി ചെയ്യുന്നത്. ഇലന്തൂർ വലിയ പള്ളിയിൽ ആരാധിച്ചിരുന്ന കുഴിക്കാല നിവാസികൾ, പ്രാർത്ഥനക്കൂട്ടം സൺഡേ സ്കൂൾ എന്നിവ നടത്തുന്നതിനായി അങ്ങേക്കാലായിൽ തോമസിൽ നിന്നും വാങ്ങിയ പുരയിടത്തിൽ ഒരു ചെറിയ കെട്ടിടം പണിതു. AD 1912 മുതൽ ഇത് കുടിപള്ളിക്കൂടമായും ഉപയോഗിച്ചു തുടങ്ങി. നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1915 മേയ് 15 മുതൽ മാർത്തോമാ മാനേജ്‌മെന്റിന്റെ കീഴിൽ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുവാൻ ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു. 1922 ൽ മൂന്നാം ക്ലാസ്സും 1927 ൽ നാലാം ക്ലാസ്സും ആരംഭിച്ചു. 1936 മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ കൂടി അനുവദിച്ചു കിട്ടി. ക്ലാസ് മുറികൾ കൂടുതലായി വേണ്ടി വന്നപ്പോൾ അദ്ധ്യാപകരും ഇടവക ജനങ്ങളും ചേർന്ന് കെട്ടിടം വിപുലപ്പെടുത്തി. തുടർന്ന് 1950 മുതൽ അഞ്ചാം ക്ലാസ്സു കൂടി ഇവിടെ ആരംഭിച്ചു.
ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം
കുഴിക്കാല മാർത്തോമ പള്ളിക്ക് പുതിയ പള്ളി പണിയുന്നതിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, 2009 സെപ്റ്റംബർ 24 നു ഇപ്പോഴത്തെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പള്ളിയോടു ചേർന്നുള്ള സ്‌ഥലത്തു തന്നെ ആരംഭിച്ചു. 2010 മാർച്ച് 30 ന് ഇടവകാംഗമായ റവ. KM വർഗീസിന്റെ സാന്നിധ്യത്തിൽ ബഹുമാന്യനായ ഇടവക വികാരി റവ. P.S തോമസ് പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചു. 22 ലക്ഷം മുടക്കി പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28.08.2010 നി.വ.ദി.മ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത നിർവഹിക്കുകയുണ്ടായി. തദ്ദേശ വാസികളായ അദ്ധ്യാപകരുടെയും ഇടവക ചുമതലക്കാരായി വന്ന പട്ടക്കാരുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഈ സ്കൂളിന്റെ വളർച്ചയ്ക്ക് എന്നും ഒരു സഹായമായി തീർന്നു.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, ടീച്ചേഴ്സ് റൂം, കമ്പ്യൂട്ടർ റൂം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2019-20 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഒരു പുതിയ പാചകപുര നിർമിക്കുവാൻ സാധിച്ചു.
പ്രത്യേക സംഭാവനകൾ
2016-17 ൽ ദുബായ് മാർത്തോമ യുവജന സഖ്യം ലാപ്ടോപ്പ്, ഫർണിച്ചറുകൾ എന്നിവ നൽകി സഹായിച്ചു. ഈ സ്കൂളിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നല്ലവരായ അദ്ധ്യാപകർ സ്കൂളിന്റെ വിവിധങ്ങളായ ആവശ്യങ്ങൾ മനസിലാക്കുകയും സ്കൂളിന് പലവിധമായ സഹായങ്ങൾ ചെയ്തുതരികയും ചെയ്തിട്ടുണ്ട് .2020-21 അധ്യയന വർഷത്തിൽ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലവാസിയുമായ പ്രദീപ്കുമാർ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന് ടി.വി സംഭാവന നൽകി സഹായിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പുല്ലേലിൽ ശ്രീ .സി തോമസ് ,ഇലന്തൂർ ഉഴിക്കാലയിൽ ശ്രീ .ജോർജ് ,ശ്രീ .വി .സി മത്തായി ,ശ്രീ വി.എം കോരുത് , ശ്രീ സി.കെ.തോമസ് , ശ്രീ .പി.സി. എബ്രഹാം ,ശ്രീ .വർക്കി മത്തായി , ശ്രീ .റ്റി .വി തോമസ് , ശ്രീമതി .റ്റി .എം .അന്നക്കുട്ടി , ശ്രീ .സി.എം. ജോർജ് ,ശ്രീമതി .എം.ജെ. അന്നമ്മ ,ശ്രീമതി .കെ.വി. അമ്മുക്കുട്ടി ,ശ്രീമതി .ഏലിയാമ്മ ഈശോ ,ശ്രീമതി .കെ.വി. സാറാമ്മ ,ശ്രീമതി .അന്നമ്മ എബ്രഹാം ,ശ്രീമതി .റ്റി .എം.അന്നമ്മ ,ശ്രീമതി .ഗ്രേസമ്മ ജോർജ് ,ശ്രീമതി .സൂസമ്മ ഈപ്പൻ എന്നിവർ പ്രഥമാദ്ധ്യപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മികവുകൾ
പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിലും അദ്ധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി Hello English , മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി മലയാളത്തിളക്കം , ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം , മൂന്ന് നാല് അഞ്ച് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം സ്‌പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പത്ര വാർത്ത , ക്വിസ് , പുസ്തക പരിചയം, കടംകഥകൾ എന്നീ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്‌ഥാനത്തിൽ ചെയ്തു വരുന്നു. സ്കൂൾ ലീഡറിന്റെ ചുമതലയോടെ ആഴ്ചയിൽ ഒരു ദിവസം സർഗ്ഗമേളക്കായി 1 മണിക്കൂർ സമയം വേർതിരിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനവസരം നൽകുന്നു. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണതിനു ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് വായനകാർഡ് നൽകുന്നു. അദ്ധ്യാപകരുടെ സഹായത്തോടെ വായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ടെം അടിസ്ഥാനത്തിലും അല്ലാതെയും മൂല്യ നിർണയ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്തു പഠനോത്സവം എന്ന പേരിൽ വർഷാവസാനം മികവുകൾ അവതരിപ്പിക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ജില്ലാ തലത്തിലും സബ്ജില്ല തലത്തിലും മികവു പുലർത്തിയിട്ടുണ്ട്. പ്രവർത്തി പരിചയ മേളയിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. L.S.S സ്കോളർഷിപ്പ് പരീക്ഷയിൽ ആര്യാനന്ദ സ്കോളർഷിപ്പിനർഹയായി.
ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്ര ദിനം
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
തുടങ്ങിയ എല്ലാ ദിനാചാരണങ്ങളും രക്ഷിതാക്കളുടെയും ജനപ്രതിനിധികൾ, LAC പ്രതിനിധികൾ, കുട്ടികൾ ഇവരുടെ സഹകരണത്തോടെ നടത്തി വരുന്നു.
അദ്ധ്യാപകർ
ക്രമ നമ്പർ ജീവനക്കാർ തസ്തിക
- അന്നമ്മ ഫിലിപ്പ് ഹെഡ്മിസ്ട്രസ്
- സൂസൻ തോമസ് LPST
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ വിദ്യാർത്ഥികളിൽ നിരവധിപേർ കലാകായിക സാമൂഹിക മേഖലകളിൽ പ്രശസ്തരായിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|