ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 20 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ)
1966 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു.
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

മലയാലപ്പുഴ താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0468 2300243
ഇമെയിൽschool.jmphs6@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡാർലി പോൾ
പ്രധാന അദ്ധ്യാപകൻഡാർലി പോൾ
അവസാനം തിരുത്തിയത്
20-10-202038061


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയാലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂൾ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലന്മാർ, ന്യായാധിപന്മാർ, അധ്യാപകർ, ബിസിനസുകാർ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ചരിത്രം

1966 ജൂൺ 1 ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഹൈസ്കൂൾ ആരംഭിച്ചു. 2010 ജനുവരിയിൽ സർക്കാർ ഏറ്റെടുത്തു. 2014 ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടർ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

മലയാലപ്പുഴ ജെ.എം.പി.ഹൈസ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എൻ. സദാനന്ദൻ
1980 - 89 എൻ. എൻ. സദാനന്ദൻ
1990 - 92 എം. ജി. രാജമ്മ
1992 - 1995 സൂസന്നാമ്മ ചാക്കോ
1995 -1995 സുമതി അമ്മ
1995 - 2000 ജി . സക്കറിയ
2000 - 2002 ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോൺ
2008- 2009 പൊന്നമ്മ . പി. കെ
2009 - 2014 കുഞ്ഞുമോൾ. ജി
2014 - 2015 വനജ തയ്യുള്ളതിൽ
2015 - 2016 രാജേന്ദ്രൻ
2016 - 2020 ജസ്സി കെ ജോൺ
2020 - ഡാർലി പോൾ

‌‌|}

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്) ഡോ. വി.പി.മഹാദേവൻ പിള്ള (കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ)

വഴികാട്ടി

{{#multimaps:9.2884999,76.8203477|zoom=15}}