ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം | |
---|---|
വിലാസം | |
കുറ്റൂർ കുറ്റൂർ പി ഓ ,തിരുവല്ല ,പത്തനംതിട്ട. , 689106 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04692614433,9495211766 |
ഇമെയിൽ | glpskuttoorpandichery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37304 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷാകുമാരി പി |
അവസാനം തിരുത്തിയത് | |
29-10-2020 | 37304 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ് എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു. നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ(6) വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .
പുരോഗമനത്തിന്റെ പാതയിൽ
സർക്കാർ സ്കൂളുകളുടെ സർവ്വതോമുഖമായ ഉയർച്ചക്ക് കാരണമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ ഉയർച്ചക്കും വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമികരംഗത്തു മാറ്റം കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നിലപാടും പ്രായത്തിനനുസരിച്ചു അനുയോജ്യമായ ക്ലാസ്സുകളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ പുത്തൻ ഉണർവിലേക്കു നയിച്ചു.2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി നിയമിതയായി.
2016 മുതൽ സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
. പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു.
. പി ടി എ യുടെ നേതൃത്തത്തിൽ പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.
. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)
. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.
. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.
. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.
. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം
. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം
. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.
വഴിത്തിരിവ്
ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫ് ന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ സ് ർ ഓ യിലെ എഞ്ചിനീയർ ആയ ശ്രീമതി സുജ എബ്രഹാം മിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ സ് ർ ഓ യുടെ സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക പുര ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ ചുറ്റുമതിൽ .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
വഴികാട്ടി
{{#multimaps:9.3696588,76.5968496|width=800px|zoom=16}}