എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss (സംവാദം | സംഭാവനകൾ)
എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ,
തിരുവല്ല
,
689101
,
പത്തനംതിട്ട‌‌‌ ജില്ല
സ്ഥാപിതം14 - 01 - 1903
വിവരങ്ങൾ
ഫോൺ04692602425
ഇമെയിൽmgmhsstvla44@gmail.com
കോഡുകൾ
സ്കൂൾ കോഡ്37044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട‌‌‌
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനാൻസി വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻറെജി.കെ. മാത്യൂ
അവസാനം തിരുത്തിയത്
23-10-2020Mgmhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിന്റെ വിവരങ്ങൾ

ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.

ചരിത്രം

മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവൻനാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇൻഡോർ സ്റ്റേഡിയം,പിസി തോമസ് പവലിയൻ,കണ്ടത്തിൽ കെ.എൻ മാപ്പിള മെമ്മോറിയൽ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗ‍‍ഢി വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി 97% ത്തിൽ കുടുതൽ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക് ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയർസെക്കണ്ടറി പരിക്ഷയിലും ഉന്നത നിലവാരം ഈ സ്ഥാപനം പുലർത്തിപ്പോരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൾ കോമ്പൗണ്ടിൽ മെയിൻ ബിൽഡിംഗിൽ ഹൈസ്ക്കുൾ ക്ലാസ്സുകളും പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ, ഉച്ചഭഷണം പാചകം ചെയ്യുന്നതിനെ്റ ആവശ്യത്തിനായി പ്രത്യേകം പാചകപ്പുര എല്ലാ സംവിധാനങ്ങലളോടുകുടി പ്രവർത്തിക്കുന്നു വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ സ്റ്റേഡിയംവും കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു. ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ ഓഡിറ്റോറിയം ഉണ്ട്.

ഹൈടെക്പൂർത്തീകരണപ്രഖ്യാപനം

Hitech
Hitech
Hitech
Hitech

പാഠ്യേതര പ്രവർത്തനങ്ങൾ

SCOUTS & GUIDES

. എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തിൽ ശ്രീ.കെ.എം. മാമ്മൻ മാപ്പിള എന്നിവർ ദീർഘകാലം മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ൽ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1903 - 29 Mr.E.Vedastri
1929 - 33 Mr.C.T.Mathew
1933 - 46 Mr.C.G.Varghese
1946 - 48 Mr.George Thomas
1948 - 51 Mr.K.A.Mathew‍
1951 - 57 Very Rev.T.S.Abraham Corepiscopa
1957 - 63 Mr.M.I.Abraham‍
1963 - 73 Mr.P.C.Eapen
1973 - 77 Very Rev.Theophoros Corepiscopa
1977 - 85 Mr.K.P.Baby
1985 - 88 Mr.K.M.Mathew
1988 - 90 Mr.V.Varghese
1990 - 91 Mr.C.A.Bby
1991 - 96 Mr.Joseph Oommen
1996 - 97 Mr.A.I.Varghese
1997 - 99 Mr.V.John Kurian
1999- 2002 Mr.K.N.Thomas
2002 - Mar 03 Mrs.Susamma Jacob
Apr 2003 - 04 Mr.V.M.Thomas
2004 - 06 Mr.Oommen P. Varghese
2006 - 08 Rev. Fr.V.A.Mathew
2008 - 09 Rev.Fr.G.Chacko Tharakan
2009 -2014 Mr. George Varghese
2014 -2018 Mrs. JESSY. M .NINAN
2018 -2019 Mr. Shaji Varghese
2019 -2021 Mr. Reji. K. Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജെ.ഉമ്മൻ- കേന്ദ്ര ഗവൺമെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
  • ശ്രീ.റ്റി.ആർ. ചന്ദ്രശേഖരൻ നായർ- വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിൽ പ്രമുഖൻ
  • ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ൽ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാർഡ് ജേതാവ്.
  • ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
  • കുര്യൻ ജോൺ മോളാപറമ്പിൽ വ്യവസായി.
  • ഡോ .സി രാജീവ് .കാർഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റൽ

വഴികാട്ടി