സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം

12:54, 11 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhsschampakulam (സംവാദം | സംഭാവനകൾ)

കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികൾ മീട്ടുന്ന നാടാണ് ചമ്പക്കുളം........

സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
വിലാസം
ചമ്പക്കുളം

ചമ്പക്കുളം പി.ഒ,
ആലപ്പുഴ
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04772736239
ഇമെയിൽsmhsschampakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന സെബാസ്റ്റ്യൻ കെ
പ്രധാന അദ്ധ്യാപകൻഅലക്‌സാണ്ടർ കെ വർഗീസ്
അവസാനം തിരുത്തിയത്
11-10-2020Smhsschampakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ് മേരീസിനെക്കുറിച്ച് .......

ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാർഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........

അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂർക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം................

ചമ്പക്കുളത്തിനു മാർഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിനു കീഴിൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ൽ ഈ വിദ്യാലയം സ്ഥാപിതമായത്....................

നാടിന്റെ വളർച്ചയ്ക്കൊപ്പം 1950 - ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം.


ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി 20 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.14 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.


കമ്പ്യൂട്ടർ ലാബ്‍

യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

  • ബീംസ്
  • റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.
  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി,
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.



ബീംസ്

കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.

റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.

വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.

സ്കൗട്ട് & ഗൈഡ്സ്.

  1998 ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് പുനരാരംഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 32 കുട്ടികൾ സജീവ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2019 ൽ ചേർത്തല S N കോളേജിൽ വച്ച് നടന്ന കാമ്പൂരിയിൽ 5 കുട്ടികൾ പങ്കെടുത്തു. 2019 ൽ 8 കുട്ടികൾ  രാജ്യപുരസ്കാർ നേടുകയും ചെയ്തു.ഗൈഡ്സ്  യൂണിറ്റിനു ഗൈഡ് ക്യാപ്റ്റൻ  മിനി വർഗീസ് നേതൃത്വം നൽകുന്നു.                       
                              ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്സ് ന്റെ  ഒരു സ്കൗട്ട് യൂണിറ്റ് 2019അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്നു.  'BE  PREPARED ' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. കുട്ടികളുടെ ദേശസ്‌നേഹo,  അച്ചടക്കം, സഹജീവിസ്നേഹം , സഹോദരസ്നേഹം, മുതലായവ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 10വയസിനു മുകളിലോട്ടുള്ള കുട്ടികളെ ഇതിൽ ആംഗ മാക്കുന്നു. യൂണിഫോം നിർബന്ധം ആണ്. നമ്മുടെ സ്കൂളിൽ 12കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ  ശ്രീ . അനീഷ്‌ കെ  തോമസ് സ്കൗട്ട് യൂണിറ്റിനു നേതൃത്വം നൽകുന്നു.

എൻ.സി.സി

1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട് 100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.

                  സെൻ്റ്.മേരീസ് എച്ച്.എസ്.എസ്-ലെ 5 കേരള നേവൽ യൂണിറ്റ് എൻ.സി.സി യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ 18-6-2019-ൽ ചീഫ്  ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ നടന്ന എൻറോൾ മെൻ്റോടുകൂടി ആരംഭിച്ചു. 8,9 ക്ലാസുകളിൽ നിന്നായി ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത്  ആകെ 100 കേഡറ്റുകളാണ് ഇവിടെ എൻറോൾ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം വർഷ എൻ.സി.സി കേഡറ്റുകൾക്ക് എല്ലാ വർഷവും ക്യാംപുകൾ ഉണ്ട്. എ റ്റി.സി, എൻ.ഐ.സി ക്യാംപുകളിൽ പങ്കെടുത്ത് 'എ' സർട്ടിഫിക്കറ്റ് പാസ്സ് ആകുന്ന കേഡറ്റുകൾക്ക് യഥാക്രമം 5%, 10% മാർക്കും എസ്.എസ്.എൽ.സി-ക്ക് ലഭിക്കുന്നു. സ്കൂളിൽ നടക്കുന്ന ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും എൻ.സി.സി അതിൻ്റേതായ പങ്കുവഹിക്കുന്നു. എൻ.സി.സി- യുടെ പ്രവർത്തനങ്ങൾക്ക് ANO Thomas Sebastian നേതൃത്വം കൊടുക്കുന്നു . ഹെഡ്മാസ്റ്റർ Sri. Alexander K Varghese എല്ലാ പിൻതുണയും എൻ.സി.സി- ക്ക് തന്നുകൊണ്ടിരിക്കുന്നു:

ബാന്റ് ട്രൂപ്പ്.

സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക് ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.

ക്ലാസ് മാഗസിൻ.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി, എച്ച്. എസ്. തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

                  കുട്ടികളുടെ കലാ സാഹിത്യ അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.  കലാസാഹിത്യ മേഖലകളിൽ തൽപരരായ കുട്ടികളെ അംഗങ്ങളാക്കി സ്കൂൾ വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ചു   പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.  ക്ലബ്ബ് അംഗങ്ങളിൽ നിന്ന് ഏഴു പേർ അടങ്ങുന്ന ഒരു നിർവാഹക സമിതി രൂപീകരിക്കുന്നു. ഇവരിൽനിന്ന് പ്രസിഡൻറ്,  വൈസ് പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നു. കൺവീനർ മലയാളം വിഭാഗം  അധ്യാപകരിൽ ഒരാൾ ആയിരിക്കും.
                        പിന്നീട് തന്നത് വർഷത്തെ പ്രവർത്തനക്രമം രൂപീകരിക്കുന്നു.  ഓരോ മാസത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ ഒരു ആസൂത്രണ രേഖ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഓരോ ക്ലാസ് റൂമിലും  സ്റ്റാഫ് റൂമിലും പ്രദർശിപ്പിക്കുന്നു.                            
                 സെമിനാറുകൾ,  പ്രൊജക്റ്റുകൾ, ചിത്ര രചനാ മത്സരങ്ങൾ,  നാടൻപാട്ട് മത്സരങ്ങൾ തുടങ്ങിയവയും ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാഹിത്യ മത്സരങ്ങളും പ്രസ്തുത സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.  അന്യംനിന്നുപോകുന്ന (മൺമറഞ്ഞു പോകുന്ന) കലാരൂപങ്ങളെ  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ കലാരൂപങ്ങളിൽ നിപുണരായ കലാകാരന്മാരെ കണ്ടെത്തി അവരുമായി സംവാദം, സെമിനാറുകൾ,  ചർച്ച ക്ലാസ്സുകൾ,  ശില്പശാല തുടങ്ങിയവ സംഘടിപ്പിക്കുന്നു.  സാഹിത്യകാരൻമാരുടെ ഓർമ്മ ദിനങ്ങൾ (ജന്മദിനം,  ചരമദിനം)എന്നിവ സമുചിതമായി കൊണ്ടാടുന്നു.  നാടൻപാട്ട്,  പ്രസംഗം,  വഞ്ചിപ്പാട്ട്, ചിത്ര രചന എന്നീ ഇനങ്ങളിൽ പരിശീലനം നൽകാനുള്ള വേദികളും സ്കൂളിൽ ക്രമീകരിക്കാൻ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ  പീരീഡ് സാഹിത്യ സമാജത്തിന് ആയി നീക്കിവയ്ക്കുന്നു.തദവസരത്തിൽ കുട്ടികൾ തങ്ങളുടെ കലാ-സാഹിത്യ അഭിരുചികൾ ക്ലാസ് റൂമുകളിൽ അവതരിപ്പിക്കുന്നു.  സംഘടനയുടെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ ജന്മ നാടുകളും സ്മൃതി മണ്ഡപങ്ങളും  പഠന യാത്രയുടെ ഭാഗമായി  സന്ദർശിച്ച കുട്ടികൾ യാത്രാവിവരണ കുറിപ്പുകൾ തയ്യാറാക്കാറുണ്ട്. ഈ  പ്രവർത്തനം മത്സരാടിസ്ഥാനത്തിൽ നടത്തുന്നു.
                        ക്ലാസ് തല, സ്കൂൾതല കയ്യെഴുത്ത് മാസികകൾ സാഹിത്യവേദിയുടെ സംഭാവനയാണ്.  കുട്ടികളുടെ സർഗാത്മക രചനകളുടെ പ്രോത്സാഹനവും പരിപോഷണവും ഈ  ക്ലബ്ബിൻറെ മറ്റൊരു ലക്ഷ്യമാണ്ജില്ലാതല,  സംസ്ഥാന തല സാഹിത്യ ഉത്സവങ്ങളിൽ നമ്മുടെ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും അവർ സമ്മാനിതരാവുകയും  ചെയ്യാറുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിത്വവികാസത്തിനും  മാനസികഉല്ലാസത്തിനും കലാസാഹിത്യ മേഖലകളുടെ സമഗ്രമായ വികസനത്തിനും  സഹായകമാണ്.

ലിറ്റിൽകൈറ്റ്സ്.

ഉൾപേജുകളിലൂടെ....................

സംസ്ഥാന വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർഥികളുടെ സാങ്കേതിക പരിജ്ഞാനം ഫലപ്രദമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ള ഒരുസംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ സജ്ജരാക്കുന്നതിനായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതി 2017-18 അധ്യയനവർഷം ചമ്പക്കുളം സെൻറ് മേരീസ് എച്ച്എസ് ൽ ആരംഭിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 23 വിദ്യാർഥികൾക്കാണ് പരിശീലനം നൽകിവരുന്നത് . എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചു മണി വരെയാണ് പരിശീലനം. ആകെ 7 മൊഡ്യൂളുകളിലായി ഗ്രാഫിക് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്. കൈററ് മിസ്ട്രസ്‌മാരായി ശ്രീമതി. ജെസ്സമ്മ ജോസഫും ശ്രീമതി ട്രീസ ആൻറണിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


ഡിജിറ്റൽ മാഗസിൻ 2019

 
02/10/2019 ന് നടന്ന ഓണാഘോഷത്തോടന‍ുബന്ധിച്ച് നടന്ന ഡിജിറ്റൽ അത്തപ്പ‍ൂക്കളമത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച പ‍ൂക്കളം
 
02/10/2019 ന് നടന്ന ഓണാഘോഷത്തോടന‍ുബന്ധിച്ച് നടന്ന ഡിജിറ്റൽ അത്തപ്പ‍ൂക്കളമത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച പ‍ൂക്കളം
 
02/10/2019 ന് നടന്ന ഓണാഘോഷത്തോടന‍ുബന്ധിച്ച് നടന്ന ഡിജിറ്റൽ അത്തപ്പ‍ൂക്കളമത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച പ‍ൂക്കളം

നേർക്കാഴ്ച

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം കാടാത്തുകളം സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ .ഫാദർ‍ ഗ്രിഗറി വെളളാപ്പളളി, റവ .ഫാദർ‍ കെ ജെ ആൻറണി കായിത്തറ, ശ്രീ.പി ജേക്കബ് ചെറിയാൻ, ശ്രീ.വി.വി.വർക്കി, ശ്രീ.സി മേരിക്കുട്ടി, ശ്രീ.വി.വി.വർഗീസ്, ശ്രീ.സിഎ സ്കറിയ, ശ്രീ.കെ.ജി ജോർജ്, ശ്രീമതി റോസമ്മ ഐസക്ക്, ശ്രീ.സ്കറിയ മാത്യു, ശ്രീ.കെ.ഒ തോമസ്, ശ്രീ.ജോൺകുട്ടി സ്കറിയ, ശ്രീ.കെ.പി വർഗീസ്, ശ്രീമതി ജോളി മാത്യു കുറച്ചേരിൽ, ശ്രീമതി റോസക്കുട്ടി തോമസ്, ശ്രീമതി സെലിനാമ്മ ജോസഫ്, ശ്രീ.ജോസ് പയസ് വി., ശ്രീ.തോമസ് സി. ഓവേലിൽ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • {{#multimaps:9.408606, 76.411208 | width=60%| zoom=12 }}