എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി
എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി | |
---|---|
വിലാസം | |
കിഴക്കുംമുറി എസ്.കെ.വി.എൽ.പി.എസ്.കിഴക്കുംമുറി,തിരുവല്ല , 689102 | |
സ്ഥാപിതം | 01 - 01 - 1964 |
വിവരങ്ങൾ | |
ഫോൺ | 8113943174 |
ഇമെയിൽ | skvlpkiz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡ ഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ. സംഗീത |
അവസാനം തിരുത്തിയത് | |
09-10-2020 | Preetha37219 |
ചരിത്രം
കിഴക്കും മുറി 780- നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 56 വർഷങ്ങൾക്കു മുൻപ് 1964 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതിനു പിന്നിൽ ഈ പ്രദേശത്തെ നല്ലവരായ കരയോഗം അംഗങ്ങളുടെയും നാട്ടുകാരുടേയും കൂട്ടായ പരിശ്രമം തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് കിഴക്കും മുറിയിലേയും തൊട്ടടുത്ത പ്രദേശങ്ങളായ വെൺപാല, കല്ലുങ്കൽ പ്രദേശങ്ങളിലെ കുട്ടികൾക്കും പഠനം നടത്തുവാൻ മറ്റ് വിദ്യാലയങ്ങൾ ഇല്ലായിരുന്നു എന്നത് ഈ സ്ക്കൂൾ ആരംഭിക്കുന്നതിന് കാരണമായി അന്നത്തെ നായർ സമുദായ അംഗങ്ങളായ ശ്രീ,കൃഷ്ണൻ നായർ Retd. അധ്യാപകൻ ആയിരുന്ന . ശ്രീ നമ്പള്ളിൽ കൃഷ്ണപിള്ള പത്മനാഭ കുറുപ്പ്, എന്നിവർ മുൻകൈയെടുത്ത് സ്കൂളിനായി സ്ഥലം വാങ്ങി 1964 ൽ രണ്ടു ഡിവിഷനുകളും ഒരു കെട്ടിടവുമായി . സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. പി.പ്രസന്നകുമാരി ടീച്ചറെ പ്രധാന അധ്യാപികയായി നിയമിച്ചു തുടർന്ന് 37 വർഷക്കാലത്തെ പ്രശസ്തേവനത്തിനു ശേഷം 2001-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായു. എറെ പിന്നോക്കം നിന്നിരുന്ന . ഈ പ്രദേശത്തിന്റെ സർവ്വതോമുഖമായ വളർച്ചക്ക് ഈ വിദ്യാലയം വെളിച്ചമായി മാറി
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 2 പ്രധാന കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടു. എല്ലാസൗകര്യങ്ങളോടും കൂടിയ 6ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം യൂറിനൽസ്, കിണർ കളിസ്ഥലം, പാചകപ്പുര ജൈവവൈവിധ്യഉദ്യാനം,വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം, സ്റ്റേജ് ശിശു സൗഹൃദപരമായ ക്ലാസ് മുറികൾ, ഐ ടി പരിശീലനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ എന്നിങ്ങനെ വളരെയേറെ മികവ് പുലർത്തുന്നു , പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു
മികവുകൾ
1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു
മികവു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ദിനാചരണങ്ങൾ
- PTA , CPTA MPTA യോഗങ്ങൾ
- പഠന യാത്രകൾ
- Easy English learning Programmes
- School assembly
- LSS പരിശീലനം
- ഫലപ്രദമായ SRG യോഗങ്ങൾ
- ഹെഡ് മാസ്റ്റർclass monitoring.
- Hello English activities
- ശ്രദ്ധ പ്രവർത്തനങ്ങൾ
- കുട്ടികൾക്കായി പഠനprojects തയ്യാറാക്കൽ
- കലാ പരിശീലനം
- ക്ലബ് പ്രവർത്തനങ്ങൾ
- എൻഡോവ്മെന്റുകൾ
- Local resources പ്രയോജനെപെടുത്തൽ
- ജീവകാരുണ്യ പ്രവർത്തനങ്ങൾ
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
മുൻസാരഥികൾ
- Smt. പ്രസന്നകുമാരി (HM)
- Smt. വിജയകുമാരി
- Smt. ശ്രീദേവി
- Smt. സരസമ്മ
- Smt. കൃഷ്ണമ്മ
- Smt.തങ്കമ്മ
- Smt.അമ്മുക്കുട്ടിയമ്മ
അദ്ധ്യാപകർ
- Smt.R.SANGEETHA(HM)
- Smt.S.PREETHA
- Smt.R.Rajaiekshmi
- Smt.B.S.Smitha
പ്രശസ്തരായ പൂർവ്വ വിദ്യDർത്ഥികൾ
Mr.Philip Joseph(Babu thiruvalla)Philim director and Producer,national award winner(philim-THANIYE) Dr.RAJEEV(CHIEF CARDIYOLOGIST ,AMIRTHA HOSPITAL,ERNAKULAM Dr.JAYACHANDRAN.(Ayurvedamedicine-Nagarjuna ) Mr.TOM George(Retd.General Manager,Nabard) MR.Venugopal(Retd.Vice President ,Reliance Industries Ltd. Mumbai Dr.Reena Mathew(Agricuitural department chief)
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം ജൂൺ 5 വിപുലമായി അധ്യാപകരും കുട്ടികളും ചേർന്ന് ആചരിക്കുന്നു. സ്കൂൾ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു വൈവിധ്യമാർന്ന നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട് തികച്ചും ഹരിതാഭമായ അന്തരീക്ഷം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്നു. പരിസ്ഥിതി ഗാനങ്ങൾ പാടിയും ചിത്രം വരച്ചും പോസ്റ്ററുകൾ നിർമ്മിച്ചും ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം. ഹരിതോത്സവമായി. മാറുന്നു ജൂൺ 19 വായനാദിനം. ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വായനാശാലകൾ സന്ദർശിച്ചും പ്രമുഖരുടെ ക്ലാസുകൾ നൽകിയും വായനാ ദിനം വായനോത്സവമാക്കുന്നു എല്ലാ വർഷവും ജൂൺ 21 യോഗാ ദിനം കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രഥമാധ്യാപിക സംഗീത ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി വരുന്നു േന ദിനത്തിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു ജൂലൈ 21, ചാന്ദ്രദിനം. ക്വിസ് , പോസ്റ്റർ, പതിപ്പുകൾ Ict സാധ്യത ഉപയോഗപ്പെടുത്തി. വീഡിയോ പ്രദർശനം നടത്താറുണ്ട് ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും പ്രധാന ദിനാചരണമാണിത് സ്വാതന്ത്ര്യ ദിന റാലി വർണാഭമായി നടത്തിവരുന്നു. കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്തിയെടുക്കാൻ ദിനാചരണം സഹായിക്കുന്നു. ദേശീയോത്സവമായ ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിലു ഓണ സദ്യയിലും രക്ഷിതാക്കളും പങ്കെടുക്കുന്നു. പൂർവ അധ്യാപകരും. വിദ്യാർത്ഥികളും അന്ന് സ്ക്കൂളിൽ എത്തി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നു എന്നതാണ് ആ ദിനത്തിന്റെ പ്രത്യേകത ഒക്ടോബർ 2 ഗാന്ധിജയന്തി സേവനവാരമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആചരിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന െവവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു
നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു
നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു
ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു
ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - GANITHA JALAKAMഎന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ -EVERY FRIDAY
- ഹെൽത്ത് ക്ലബ്ബ് -EVERYMONDAY
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
- നേർകാഴ്ച
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോ
-
praveshanolsavam inaguration2019
-
2019 June 19 READING DAY
-
2019 JULY 21 YOGA DAY
-
2019 AUGUST 15 INDEPENDENCE DAY
-
FLAG OFF
-
Parentel Awareness class.surakshitha vidyalayamTHIRUVALLA DYSP
-
I C T padanam.july 21 chandradinam
-
onam 2019
-
onasadya
-
fieid trip 2019.ambady diary farm
-
vidyalayam prathibhakalodoppam .2019CHILDRENS DAY
-
NADANKALIKAL.GANITHA PROJECT
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3677804, 76.5613614 |zoom=10}}